mehandi new

വെള്ളകെട്ട് അംഗന്‍വാടിക്ക് ഭീഷണിയാവുന്നു

fairy tale

ഗുരുവായൂര്‍ : വെള്ളകെട്ട് അംഗന്‍വാടിക്ക് ഭീഷണിയാകുന്നു. നഗരസഭയിലെ 24-ാം വാര്‍ഡില്‍ ബ്രഹ്മക്കുളം മൂന്നിനിപറമ്പിലുള്ള 57-ാം നമ്പര്‍ അംഗന്‍വാടിയാണ് വെള്ളകെട്ട് മൂലം ഭീഷണി നേരിടുന്നത്.   അംഗന്‍വാടിയുടെ പുറകിലുള്ള കിണറും ചുറ്റുമതിലും  വെള്ളകെട്ട് മൂലം ഇടിഞ്ഞ് താഴുന്ന അവസ്ഥയിലാണ്. കുരുന്നുകള്‍ പ്രാഥമികാവശ്യം നിര്‍വ്വഹിക്കുന്നതിന് അംഗന്‍വാടിയുടെ പുറകിലുള്ള കക്കൂസിലേക്കാണ് പോകേണ്ടത്. ഇടിഞ്ഞ് താഴ്ന്നുകൊണ്ടിരിക്കുന്ന കിണറിനും മതിലിനും ഇടിയിലൂടെ വേണം കക്കൂസിലേക്ക് പോകാന്‍. ഇത് മൂലം അംഗനവാടി ജീവനക്കാരും രക്ഷിതാക്കളും ഭീതിയിലാണ്. അംഗന്‍വാടിയിലേക്കുള്ള വഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ രക്ഷിതാക്കള്‍ വളരെ ബുദ്ധിമുട്ടിയാണ് കുട്ടികളെ കൊണ്ടു വരുന്നത്. 2012 ആഗസ്റ്റ് 12ന് അന്നത്തെ ചെയര്‍മാനായിരുന്ന ടി.ടി.ശിവദാസനാണ് അംഗന്‍വാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വെള്ളകെട്ടിന് പരിഹാരമെന്നോണം ചുറ്റുമതില്‍ കെട്ടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വെള്ളകെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് ഇപ്പോള്‍ നേരിടുന്ന ഭീഷണിക്ക് കാരണം. ഇത് മൂലം രക്ഷിതാക്കള്‍ കുട്ടികളെ അയക്കാന്‍ മടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 20 ലധികം കുട്ടികളുണ്ടായിരുന്ന അംഗന്‍വാടിയില്‍ ഈ വര്‍ഷം എട്ടു കുട്ടികള്‍ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളത്. വെള്ളകെട്ട് പ്രദേശത്തെ 20 ഓളം കുടുബങ്ങള്‍ക്കും ദുരിതമായിരിക്കുകയാണ്. വെള്ളകെട്ട് പരിഹരിക്കാന്‍ കാന നിര്‍മ്മിക്കണമെന്നാവശ്യപെട്ട് പ്രദേശവാസികള്‍ നഗരസഭക്ക് പരാതി നല്‍കി

Ma care dec ad

Comments are closed.