mehandi new

വാവുബലി; പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

fairy tale

പഞ്ചവടി :  കര്‍ക്കടക വാവുബലി ദിനത്തിൽ പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച ബലിതര്‍പ്പണചടങ്ങുകള്‍ രാവിലെ ഒമ്പതര വരെ നീണ്ടു. ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ കഴിയുന്ന യജ്ഞശാല കടപ്പുറത്ത് സജ്ജമാക്കിയിരുന്നു. തിലഹവനം, പിതൃസായൂജ്യ പൂജ എന്നിവ നടത്താനുള്ള സൗകര്യവും ക്ഷേത്രം അധികൃതര്‍ ഒരുക്കി. ക്ഷേത്രം മേല്‍ശാന്തി സുമേഷ് ശര്‍മ്മ, ഷൈന്‍ ശാന്തി എന്നിവരുടെ നേതൃത്വത്തിലുള്ള ശാന്തിമാര്‍ ബലിതര്‍പ്പണചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ബലിയിടാനെത്തുന്നവര്‍ക്ക് സൗജന്യ പ്രഭാതഭക്ഷണം ഉള്‍പ്പെടെയുള്ളവ ക്ഷേത്രസമിതി ഒരുക്കിയിരുന്നു. ക്ഷേത്രഭരണസംഘം പ്രസിഡന്റ് പി. ദിലീപ് കുമാര്‍, സെക്രട്ടറി വിനയദാസ് താമരശ്ശേരി, ട്രഷറര്‍ വിക്രമന്‍ താമരശ്ശേരി, ഭാരവാഹികളായ വിശ്വനാഥന്‍ വാക്കയില്‍, കെ.എസ്. ബാലന്‍, രാജന്‍ വേലന്‍പറമ്പത്ത്, സദാനന്ദന്‍ വാക്കയില്‍, ബാലകൃഷ്ണന്‍ ആച്ചപ്പുള്ളി എന്നിവര്‍ ബലിതര്‍പ്പണചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി

Jan oushadi muthuvatur

Comments are closed.