mehandi banner desktop
Chavakkad online

വയനാട് ദുരന്തനിവാരണ പ്രവർത്തനം ; ഗുരുവായൂരിൽ നിന്നും സിവിൽ ഡിഫൻസ് വളണ്ടിയേഴ്‌സ് പുറപ്പെട്ടു

Ft

ഗുരുവായൂർ : വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമാവാൻ ഗുരുവായൂരിൽ നിന്നും സിവിൽ ഡിഫൻസ് വളണ്ടിയേഴ്‌സ് പുറപ്പെട്ടു.  തൃശൂരിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട നാല്പതുപേരടങ്ങുന്ന സംഘത്തിലാണ് ഗുരുവായൂർ, കുന്നംകുളം ഫയർ സ്റ്റേഷനുകളിൽ നിന്നായി പത്തുപേർ സന്നദ്ധ സംഘത്തിൽ ചേർന്നത്. ഗുരുവായൂർ ഫയർ ആന്റ് റെസ്ക്യൂ സിവിൽ വളണ്ടിയേഴ്‌സായ  പ്രബീഷ്, നിഷാദ്, മുഹമ്മദ് മുഹ്സിൻ, ഷരീഫ്, അഷ്‌ക്കർ, സുഹൈൽ ബഷീർ, ആർ എം സൈഫുദ്ധീൻ എന്നീ എഴുപേരും കുന്നംകുളം ഫയർ സ്റ്റേഷനിൽ നിന്ന് മുഹമ്മദ്‌ സലീം, സജി, ദിലീപ് എന്നീ മൂന്നു പേരുമാണ് സംഘത്തിലുള്ളത്. ജില്ലാ അതോറിറ്റി പ്രത്യേകം തയ്യാറാക്കിയ കെ എസ് ആർ ടി സി ബസ്സിൽ ഇന്ന് രാവിലെ എട്ടുമണിക്ക് റെസ്ക്യൂ സംഘം പുറപ്പെട്ടു. 

Jan oushadi

Comments are closed.