കടപ്പുറം: വയനാട് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല പൂക്കോട് ക്യാമ്പസിലെ ബി.വി.എസ് ആൻഡ് അനിമൽ ഹസ്ബൻഡറി രണ്ടാം വർഷ വിദ്യാർത്ഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കണ്ടെത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും ക്യാമ്പസുകളിൽ എസ്.എഫ്.ഐയെ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അബുദാബി കെ.എം.സി.സി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ കടവിൽ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി. എ. അഷ്ക്കർ അലി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി. എം. മുജീബ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് ടി. ആർ. ഇബ്രാഹിം, മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സൈദ്മുഹമ്മദ് പോക്കാകില്ലത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ അലി പുളിഞ്ചോട്, റംഷാദ് കാട്ടിൽ, ആസിഫ് വാഫി, യൂത്ത് ലീഗ് വാർഡ് ഭാരവാഹികളായ ഹക്കീം കുമാരംപടി, ഇബ്രാഹിം തൊട്ടാപ്പ്, ബാദുഷ പള്ളത്ത്, ഫക്രുദീൻ പുതിയങ്ങാടി, നസീർ കൊച്ചിക്കാരൻ, ഹസൈനാർ ഹാജി സൈദ്മുഹമ്മദ് കരിമ്പി, ലത്തീഫ് അറക്കൽ, എം. എസ്. എഫ് നേതാക്കളായ ആദിൽ തങ്ങൾ, ഷനാഹ് ഷറഫുദ്ദീൻ, ഫായിസ് ഹാജ്യേരകത്ത്, ശിaഹാബ് അബ്ദുല്ലത്തീഫ്, സിനാൻ ഷുക്കൂർ, അഫ്സൽ അഷറഫ്, റിസ്‌വാൻ റഷീദ്, സാബിത് അലി, ഫർഷാദ് പുളിഞ്ചോട് ഇർഷാദ് അഞ്ചങ്ങാടി എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും ട്രഷറർ ഷബീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.
Comments are closed.