mehandi new

നമുക്ക് ജാതിയില്ല – സാംസ്‌കാരികസംഗമവും ഘോഷയാത്രയും നടത്തി

fairy tale

ചാവക്കാട്: നമുക്ക് ജാതിയില്ല സിപിഐ എം നേതൃത്വത്തില്‍ നടത്തുന്ന പരിപാടികളുടെ ഭാഗമായി പുന്നയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി പഞ്ചവടയില്‍ നടത്തിയ സാംസ്‌കാരികസംഗമവും ഘോഷയാത്രയും സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എ ആനന്ദന്‍ അധ്യക്ഷനായി. പി എസ് വിനയന്‍ മുഖ്യപ്രഭാഷണം നടത്തി.
ടി ടി ശിവദാസ്, ടി വി സുരേന്ദരന്‍, കാസിം കുരഞ്ഞിയൂര്‍, എം എം ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. പുന്നയൂര്‍ക്കുളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരികസംഗമം കെ എസ് ഇ പി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി യംഗം പി അജിത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ് അധ്യക്ഷനായി. ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, എം കെ ബക്കര്‍, സി ടി സോമരാജ്, വി താജുദ്ദീന്‍, സതീ ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.

Ma care dec ad

Comments are closed.