ഏപ്രിൽ പതിനെട്ട് വെൽഫെയർ പാർട്ടി പതാക ദിനം ആചരിച്ചു

ചാവക്കാട് : ഏപ്രിൽ പതിനെട്ട് വെൽഫെയർ പാർട്ടി പതാക ദിനം ആചരിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽഉസ്മാൻ ചാവക്കാട് സെന്ററിൽ പതാക ഉർത്തി പതാക ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും യുണിറ്റ് തലത്തിൽ പ്രസിഡന്റ്മാരുടെ നേതൃത്വത്തിൽ പതാക ഉയർത്തി.

ഗുരുവായൂർ മുനിസിപ്പൽ പ്രസിഡന്റ് ഹുസൈൻ ഗുരുവായൂർ, ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുംപടി, ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വി. ഷിഹാബ്, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ, പുന്നയൂർകുളം പ്രസിഡന്റ് മുസ്തഫ കമാൽ, വടക്കേകാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി എച് അബ്ദുൽറസാക്ക്, യുണിറ്റ് പ്രസിഡന്റ്മാരായ എ. ആർ. റസാക്ക്, മുഹമ്മദാലി തിരുവത്ര, സാദിഖ് തറയിൽ, ഷെരീഫ് അബൂബക്കർ ഓവുങ്ങൽ, ഹസ്സൻ മുതുവട്ടൂർ, മണ്ഡലം നേതാക്കളായ സി. ആർ. ഹനീഫ, ഒ. കെ. റഹീം, ജെഫീർ ഗുരുവായൂർ, മുംതാസ് കരീം, നദീറ കെ മുഹമ്മദ്, സുബൈറ റസാക്ക് എന്നിവർ വിവിധ മേഖലകളിൽ നേതൃത്വം നൽകി.

Comments are closed.