ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ചാവക്കാട്: പ്ലസ്സ് ടു, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ട്രോഫികൾ സമ്മാനിച്ചു. വെൽഫെയർപാർട്ടി ഓവുങ്ങൽ യുണിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ യുണിറ്റ് പ്രസിഡന്റ് റസാക്ക് ആലുംപടി അധ്യക്ഷത വഹിച്ചു.

ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സി. ആർ ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവർത്തകൻ ഖാസിം സെയ്ദ് മുഖ്യഅതിഥിയായിരുന്നു.
അക്ബർ പെലെമ്പാട്ട്, ഹാഷിം അറക്കൽ, എന്നിവർ സംസാരിച്ചു. ടി. വി. ഷെരീഫ് അബൂബക്കർ സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മറ്റി അംഗം അഫീഫ് ബിൻ അലി സമാപന പ്രസംഗം നിർവഹിച്ചു.

Comments are closed.