ആർ എസ് എസ് ഭീകര ആക്രമണത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

ഒരുമനയൂർ : രാമനവമി ആഘോഷങ്ങളുടെ മറവിൽ മുസ്‌ലിം വിരുദ്ധ വംശീയ ആർ എസ് എസ് ഭീകര ആക്രമണത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യാ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്ങൾപടി സെന്റർ മുതൽ മുത്തന്മാവ് സെന്റർ വരെ പ്രതിഷേധ പ്രകടനം നടത്തി.

വില്യംസ് യൂണിറ്റ് പ്രസിഡന്റ് ബാബുനസീർ, സെക്രട്ടറി,തെക്കഞ്ചേരി യൂണിറ്റ് ട്രഷറർ സുബൈർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന സമാപനയോഗം പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് സുഹൈൽ, സെക്രട്ടറി ഷിഹാബ് കെ. വി, പഞ്ചായത്ത് ട്രെഷറർ യൂനസ് ബിൻ അലി ബാബുനസീർ, മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ എന്നിവർ സംസാരിച്ചു.

Comments are closed.