വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര പ്രചരണ ജാഥ സംഘടിപ്പിച്ചു

പുന്നയൂർ : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചാരണാർത്ഥം പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മുസ്തഫ പഞ്ചവടി നയിക്കുന്ന പദയാത്ര തെക്കേമദ്രസയിൽ നിന്നും ആരംഭിച്ച് പുന്നയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണങ്ങൾ നൽകി പഞ്ചവടിയിൽ സമാപിച്ചു.

ജില്ലാ കമ്മറ്റി അംഗം നദീറ കുഞ്ഞുമുഹമ്മദ് ജാഥ ക്യാപ്റ്റൻ മുസ്തഫ പഞ്ചവടിക്ക് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. പഞ്ചവിടിയിൽ നടന്ന പദയാത്രയുടെ സമാപന സമ്മേളനം മണ്ഡലം സെക്രട്ടറി ഒ. കെ റഹീം ഉദ്ഘാടനം ചെയ്തു, മണ്ഡലം ജോയിൻ സെക്രട്ടറി ജഫീർ അറഫാത്ത് മുഖ്യ പ്രഭാഷണം നിർവഹിച്ചു. പാർട്ടി സെക്രട്ടറി ടി. കെ. താഹിർ അധ്യക്ഷത വഹിച്ചു, പി വി കമറുദ്ധീൻ സ്വാഗതം ആശംസിച്ചു.
ടി കെ താഹിർ, പി വി കമറുദ്ധീൻ, ഷാഹുൽ മന്നലാംകുന്ന്, കാരയിൽ അബൂബക്കർ, കരീം ആനക്കോട്ടിൽ, ഹാജറ കമറുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
വടക്കേകാട്: നാടിൻറെ നൻമക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വടക്കേകാട് പഞ്ചായത്ത് കമ്മിറ്റി സഹോദര്യ പദയാത്ര സംഘടിപ്പിച്ചു. ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഒ. കെ റഹീം പദയാത്ര ഉദ്ഘാടനം ചെയ്‌തു. ജാഥാ ക്യാപ്റ്റൻ പി. എച്ച് റസാഖിന് മണ്ഡലം ജോയിന്റ് സെക്രട്ടറി സുബൈറ റസാഖ് പതാക കൈമാറി. വടക്കേകാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അസ്‌ലം, വൈസ് പ്രസിഡണ്ട് ആരിഫ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ മേഖലകളിൽ സ്വീകരണം ഏറ്റുവാങ്ങി പദയാത്ര തെക്കൻതിരുത്തിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സെക്റട്ടറി റഖീബ് തറയിൽ ഉദ്ഘാടനം ചെയ്‌തു. തെക്കൻതിരുത്ത് കുടിവെള്ള ക്ഷാമ പ്രശ്നത്തിൽ ഇടപെട്ടുകൊണ്ട് ജില്ലാ കലക്റ്ററെ സന്ദർശിച്ച സമരപോരാളികളായ സഫിയ, അജീന, സബിത, സജ്‌ന, ആയിഷ, സകീന എന്നിവരെ ആരിഫ ബാബു, ഹസീന എന്നിവർ ഷാളണിയിച്ച് ആദരിച്ചു.

Comments are closed.