തെക്കൻ പാലയൂരിൽ വെൽനെസ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു

ചാവക്കാട് : തെക്കൻ പാലയൂരിൽ ചാവക്കാട് നഗരസഭ അര്‍ബന്‍ ഹെൽത്ത് വെൽനെസ്സ് സെന്റർ പ്രവര്‍ത്തനമാരംഭിച്ചു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ യുടെ അസാന്നിദ്ധ്യത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കാവ്യ കരുണാകരന്‍ മുഖ്യാതിഥിയായി.

ചാവക്കാട് നഗരസഭയില്‍ ആരംഭിക്കുന്ന രണ്ടാമത്തെ ഹെല്‍ത്ത് വെല്‍നസ് സെന്‍ററാണിത്. നഗരസഭയുടെ ആദ്യ ഹെല്‍ത്ത് വെല്‍നസ്സ് സെന്‍റര്‍ പുത്തന്‍കടപ്പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടറുടെ സേവനത്തോടൊപ്പം ഫാര്‍മസിയും മറ്റ് അനുബന്ധ സൗകര്യങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്.
നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക് സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാഹിന സലീം, അബ്ദുള്‍ റഷീദ് പി.എസ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗണ്‍സിലര്‍മാരായ എം. ആര്‍ രാധാകൃഷ്ണന്‍, ഫൈസല്‍ കാനാമ്പുള്ളി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീജ പി കെ, കാദര്‍ ചക്കര എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശംഭു. എസ്. ജെ നന്ദി പറഞ്ഞു.
വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച വെൽനെസ് സെന്റർ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുമെന്നും അതിനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് പറഞ്ഞു.

Comments are closed.