mehandi new

അകലാട് ബദർ പള്ളി ബീച്ചിൽ നാശം വിതച്ച് കാറ്റ്

fairy tale

പുന്നയൂർ : അകലാട് ബദർ പള്ളി പടിഞ്ഞാറ് ഭാഗം ശക്തമായ കാറ്റിൽ വൻ നാശനഷ്ടം. വീടുകളുടെ ഓടുകളും ഷീറ്റുകളും കാറ്റിൽ പറന്നു പോയി. വീട്ടുമതിൽ തകർന്നു വീണു. നിരവധി മരങ്ങൾ കടപുഴകി വീണു. ആളപായമില്ല. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ വിറപ്പിച്ച്  ശക്തമായ കാറ്റ് വീശിയത്. 

planet fashion

ബദർ പള്ളി ബീച്ചിൽ കിഴക്കൂട്ട് അഷറഫ്, യാസീൻ പള്ളിക്ക് സമീപം കിഴക്കൂട്ട് അലി, എന്നിവരുടെ വീടിന്റെ ഓടുകളാണ് കാറ്റിൽ പറന്നു പോയത്. കിഴക്കൂട്ട് കബീറിന്റ അടുക്കള മേഞ്ഞ ഷീറ്റ് പാറിപ്പോയി. വീടുകളുടെ ചുമരുകൾക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്. കൂളിയാട്ട് അഷ്‌റഫിന്റെ വീട്ടുമതിൽ പൂർണ്ണമായും തകർന്നു വീണു. ബീച്ചിലെ മാളിയാക്കൽ റോഡിൽ വൻ കറുകപ്പട്ട മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു.

Comments are closed.