
ചാവക്കാട് : വഖഫ് ഭേദഗതി ബില്ലിനെതിരെ സോളിഡാരിറ്റി ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. വഖഫ് നിയമ ഭേദഗതിയുടെ പേര് പറഞ്ഞു പള്ളിയും പള്ളിക്കൂടങ്ങളും ഖബറും സേവന ശാലകളും മുസ്ലിമിന്റെ സ്വത്തവകാശവും കവർന്നെടുക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് എന്ന് മുഖ്യ പ്രഭാഷകൻ ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ലാ സെക്രെട്ടറി ശംസുദ്ധീൻ മുതുവട്ടൂർ പറഞ്ഞു.

ഏരിയ പ്രസിഡണ്ട് ജഫീർ അറഫാത്ത് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രെട്ടറി യാസിർ അബ്ദുൽ റസാഖ് സ്വാഗതവും ലുക്മാൻ നന്ദിയും പറഞ്ഞു.

Comments are closed.