പെൺകരുത്തിന്റെ വിപണനമുറ്റമൊരുക്കി ‘WEE 2026’ വനിതാ സംരംഭകത്വ പ്രദർശനം മെയ് 14, 15 തീയതികളിൽ

ചാവക്കാട് : വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി എംപവർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ‘WEE 2026’ (വിമെൻ എന്റെർപ്രെണേഴ്സ് എക്സ്പോ) സംഘടിപ്പിക്കുന്നു. മെയ് 14, 15 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ തിരുവത്ര ടി.എം. മഹൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് എക്സ്പോ നടക്കുന്നത്. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കും.വനിതാ സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള വിപുലമായ പ്ലാറ്റ്‌ഫോമാണ് എംപവർ ഗ്രൂപ്പ് ഇതിലൂടെ ഒരുക്കുന്നത്. ഫുഡ്, മെഡിക്കൽ, സ്റ്റേഷനറി, മെഹന്തി ആർട്ടിസ്റ്സ്, ഹെർബൽ പ്രോഡക്റ്റ്സ്, ക്ലീനിങ് പ്രോഡക്റ്റുകൾ, ഡ്രസ് മെറ്റീരിയൽസ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, അലങ്കാര ഫലവർഗ ചെടികൾ, ചെടിച്ചട്ടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന സ്റ്റാളുകൾ മേളയുടെ ആകർഷണമായിരിക്കും. കൂടാതെ സ്റ്റേഷനറി കിറ്റ്, ക്ലീനിങ് കിറ്റ്, സ്കൂൾ കിറ്റ്, അടുക്കളത്തോട്ടം കിറ്റ് എന്നിവ ഏറ്റവും കുറഞ്ഞ നിരക്കിൽ മേളയിൽ ലഭ്യമാകും.എക്സ്പോ സന്ദർശിക്കുന്നവർക്കായി നറുക്കെടുപ്പിലൂടെ ഓരോ മണിക്കൂറിലും ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. കുട്ടികൾക്കായി കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയും അവർക്കായി പ്രോത്സാഹന സമ്മാനങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്റ്റാളുകൾ ബുക്ക് ചെയ്യാനോ കലാപരിപാടികളിലും പരസ്യങ്ങളിലും രജിസ്റ്റർ ചെയ്യാനോ താല്പര്യമുള്ളവർ മെയ് 8-ന് മുൻപായി 7736538182, 7558989797 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.


Comments are closed.