mehandi banner desktop
Chavakkad online

ചാവക്കാട്ടെ വ്യാപാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി – മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

Ft

മന്നലാംകുന്ന് : ചാവക്കാട് എന്നാമാവ് റോട്ടിൽ ഷൂ മാർട്ട് എന്ന പേരിൽ ചെരിപ്പ് കട നടത്തുന്ന വ്യാപാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മന്നലാംകുന്ന് കുന്നത്ത് പള്ളി റോട്ടിൽ വലിയകത്ത് അലി (72)യെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ പാത്തുമോൾ കുറച്ച് ദിവസമായി അവരുടെ പാലപ്പെട്ടിയിലുള്ള വീട്ടിലായിരുന്നു. ഇവർക്ക് മക്കളില്ല. ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. വടക്കേകാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Jan oushadi

Comments are closed.