mehandi banner desktop
Chavakkad online

അമൽ ചാരിറ്റബിൾ ട്രസ്റ്റ്, പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.

Ft

ചമ്മനൂർ: അമൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം ചമ്മനൂർ അമൽ സ്കൂളിൽ വെച്ച് നടന്നു. പതിവ് പാനൽ രീതിയിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വോട്ടെടുപ്പിലൂടെയാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തത് എന്നത് ശ്രദ്ധേയമായി.യോഗത്തിൽ ട്രസ്റ്റിലെ 30 അംഗങ്ങൾ പങ്കെടുത്തു. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ, അലി പഷ്ണത്തയിൽ ചെയർമാൻ, കെ വി മുഹമ്മദ്‌ ഹനീഫ് വൈസ് ചെയർമാൻ ഹുസൈൻ ചെറുവത്തൂർ ജനറൽ സെക്രട്ടറി, അബ്ദുൽ റഹ്‌മാൻ മുണ്ടാറയിൽ സെക്രട്ടറി, ഫസലു റഹ്‌മാൻ പള്ളിക്കരയിൽ ട്രഷറർ, ഡോ.ഐ.പി. അബ്ദുൽ റസാക്ക്, എ ബക്കർ, അബ്ദുൽ റസാക്ക് പാറയിൽ, അബ്ദുൽ റഹ്‌മാൻ കുന്നുംകാട്ടിൽ, സുലൈമാൻ ഊട്ടോടത്തയിൽ, മുഹമ്മദ്‌ അഷ്‌റഫ്‌ എ കെ, മുഹമ്മദ്‌ അമീൻ പാവൂരയിൽ, അജിത് റഹ്‌മാൻ എ പി, സലീം റ്റി കെ, അബു ഏനിക്കുട്ടി എന്നിവരെ മാനേജ്‌മെന്റ് പ്രവർത്തക സമിതി അംഗങ്ങളായി തിരഞ്ഞെടുത്തു.റിട്ടയേർഡ് ഗുരുവായൂർ ടെംപിൾ എസ്.എച്ച്.ഒ മുഹമ്മദ്‌ അഷ്‌റഫ്‌ വൈശ്യംവീട്ടിൽ റിട്ടേണിങ് ഓഫീസറായി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ട്രസ്റ്റിന്റെ ഭാവി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും സേവനപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും പുതിയ കമ്മിറ്റി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Jan oushadi

Comments are closed.