mehandi new

നാളെ മുതൽ കുട്ടാടൻ പാടത്തെ നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കും

fairy tale

പുന്നയൂർ : കുട്ടാടൻ പാടശേഖരത്തിലെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻ. കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. നാളെ മുതൽ പാടശേഖരത്തിലെ നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും മാർച്ച് 31നകം മുഴുവൻ പ്രവർത്തനങ്ങളും പൂർത്തീകരിക്കുന്നതാണെന്നും കൃഷിവകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ജയ പ്രദീപ് അറിയിച്ചു.

planet fashion

പ്രവർത്തികൾ സംബന്ധിച്ച് കലണ്ടർ തയ്യാറാക്കുന്നതിനും പ്രവർത്തികളുടെ മോണിറ്ററിംഗ് നടത്തുന്നതിന് നോഡൽ ഓഫീസറായി കൃഷി അസിസ്റ്റന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. എല്ലാദിവസവും പ്രവർത്തി സംബന്ധിച്ച് പുരോഗതി റിപ്പോർട്ട് എംഎൽഎയ്ക്ക് നൽകേണ്ടതാണ്.
നബാർഡ് പദ്ധതിയിലുൾപ്പെടുത്തി കുട്ടാടൻ പാടശേഖര നവീകരണ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന് പദ്ധതികൾ തയ്യാറാക്കുന്നതിന് പ്രിൻസിപ്പൽ കൃഷി ഓഫീസറെ യോഗം ചുമതലപ്പെടുത്തി.

പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ, വൈസ് പ്രസിഡണ്ട് സെലീന നാസർ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് വി. കെ. ഫസലുൽ അലി, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ജയശ്രീ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി സന്ധ്യ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മനോജ്, കൃഷി ഓഫീസർമാർ, കൃഷി എൻജിനീയർമാർ, പാടശേഖര സമിതികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.