mehandi new

ലോകകപ്പ് ആവേശം – എം ആർ ആർ എം സ്കൂൾ ഉത്സവപ്പറമ്പാക്കി വിദ്യാർത്ഥികൾ

fairy tale

ചാവക്കാട് : ഖത്തർ ലോകകപ്പ് കാൽപന്ത് കളിക്ക് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാർത്ഥികളിൽ കളി ആവേശം നിറച്ച് ചാവക്കാട് എം ആർ ആർ എം സ്കൂൾ.
വിവിധരാജ്യങ്ങളുടെ ജെഴ്‌സികൾ ധരിച്ചു വിദ്യാർഥികളുടെ റാലിയും ബാൻഡ് വാദ്യവും നടന്നു.

planet fashion

റാലി ഹെഡ്മിസ്ട്രസ് എം സന്ധ്യ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡന്റ്‌ ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു. പി ടി എ അംഗങ്ങൾ, അദ്ധ്യാപകർ, അനദ്ധ്യാപക ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

സ്കൂളിൽ വിവിധ രാജ്യങ്ങളുടെ കൊടിയും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. വിവിധ ടീമുകളുടെ ജെഴ്സി അണിഞ്ഞ വിദ്യാർഥികളോടൊപ്പം ചെറിയ ക്ലാസിലെ കൊച്ചു കുട്ടികളും ചുവട് വെച്ചു. സ്കൂൾ മുറ്റത്തും ബാൽകണിയിലും ക്ലാസ് റൂമിലും ബാൻഡ് വാദ്യത്തിനൊപ്പം വിദ്യാർത്ഥികൾ ആർപ്പ്വിളികളോടെ നൃത്തം ചെയ്തു. കുറച്ചു നേരത്തേക്ക് സ്കൂൾ ഉത്സവപ്പറമ്പായി.

Haji’s pharma

Comments are closed.