mehandi new

വിദ്യാരംഗം കലാസാഹിത്യവേദി ചാവക്കാട് ഉപജില്ലാ സർഗോത്സവം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : വിദ്യാരംഗം കലാസാഹിത്യവേദി ചാവക്കാട് ഉപജില്ലാ സർഗോത്സവം ചാവക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ഉദ്ഘാടനം എം. എസ്. പരമേശ്വരൻ നിർവഹിച്ചു.

Mss conference ad poster

ഉപജില്ല കോ ഓർഡിനേറ്റർ സോമൻ ചെമ്പ്രേത്ത്, ലിജ സി.പി, എം.സി. സുനിൽകുമാർ, എം. എൻ. നാരായണൻ, റാഫി നീലങ്കാവിൽ എന്നിവർ പ്രസംഗിച്ചു.

കഥാരചന, കവിതാരചന, കാവ്യാലാപനം, അഭിനയം, ചിത്രരചന, നാടൻപാട്ട്, പുസ്തകാസ്വാദനം എന്നിങ്ങനെ വിവിധ മേഖലകളിൽ ശില്പശാല സംഘടിപ്പിച്ചു.
ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ബി. രത്നകുമാരി സമ്മാനദാനം നിർവഹിച്ചു.

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.
planet fashion

Comments are closed.