ലോക പ്രമേഹ ദിനം – ചാവക്കാട് ഹയാത്ത് ആശുപത്രിയും സി സി സിയും ചേർന്ന് സൈക്ലത്തോൺ സംഘടിപ്പിച്ചു

ചാവക്കാട്: ലോക പ്രമേഹ ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് ഹയാത്ത് ആശുപത്രിയും ചാവക്കാട് സൈക്കിൾ ക്ലബ്ബും സംയുക്തമായി സൈക്ലത്തോൺ സംഘടിപ്പിച്ചു. രാവിലെ 7 മണി-യോടെ ഡോ റുബീന ശൗജത് ഫ്ലാഗ് ഓഫ് ചെയ്തു. ഹയാത്ത് ആശുപത്രിയിൽ നിന്നും ആരംഭിച്ച സൈക്ലത്തോൺ തീരദേശ മേഖല ചുറ്റി ആശുപത്രിയിലെത്തി സമാപിക്കും. രാവിലെ 10 മുതൽ സൗജന്യ ഷുഗർ പരിശോധന ക്യാമ്പ് നടക്കും. ഡയറ്റീഷന്റെ സേവനവും ഉണ്ടായിരിക്കും

Comments are closed.