ലോക വൃക്കദിനം ആചരിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്, ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുമായി ചേർന്ന് ചാവക്കാട് മുൻസിഫ് കോടതി അങ്കണത്തിൽ വെച്ച് ലോക വൃക്കദിനം ആചരിച്ചു.
ചാവക്കാട് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.

കൺസോൾ ട്രസ്റ്റ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് അമ്മെങ്ങര അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. സുജിത് അയിനിപ്പുള്ളി സ്വാഗതം പറഞ്ഞു. ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ഇൻചാർജ് ധനേഷ്. പി. എം, മുൻസിഫ് കോടതി ജൂനിയർ സൂപ്രണ്ട് അബ്ദുൾ വഹാബ്, ചാവക്കാട് ബാർ അസോസിയേഷൻ സെക്രട്ടറി ഷൈൻ മനയിൽ, ചാവക്കാട് മുനിസിപ്പൽ കൗൺസിലർ സുപ്രിയ, അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രതിനിധി അജിത്. ടി. ആർ, അഡ്വക്കേറ്റുമാരായ സി.സുഭാഷ്കുമാർ, പി. കെ. മുഹമ്മദ് ബഷീർ എന്നിവർ ആശംസകൾ നേർന്നു.
കൺസോൾ ട്രസ്റ്റിമാരായ വി.എം. സുകുമാരൻ മാസ്റ്റർ, ഹക്കിം ഇമ്പാർക് എന്നിവർ കിഡ്നി സംരക്ഷണമാർഗ്ഗങ്ങളെ കുറിച്ച് സംസാരിച്ചു. ട്രഷറർ പി. വി. അബ്ദുമാഷ് നന്ദി അറിയിച്ചു.

Comments are closed.