അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂർ : നഗരസഭയും ചേതന യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അന്തർദേശീയ യോഗദിനാചരണം ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു.
ചേതന അസോസിയേഷൻ ഏരിയ പ്രസിഡന്റ് ടി ടി ശിവദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ മുൻ ചെയർപേഴ്സൻ പ്രൊഫ. പി കെ ശാന്തകുമാരി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ്, സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷരായ നിർമ്മല കേരളൻ, ടി എസ് ഷെനിൽ, എം രതി, കെ വി വിവിധ്, ഷൈലജ ദേവൻ എന്നിവർ സംസാരിച്ചു.
ചേതന അസോസിയേഷൻ ഏരിയ സെക്രട്ടറി ടി കെ സ്വരാജ് സ്വാഗതവും ഹബീബ് നാറാണത്ത് നന്ദിയും പറഞ്ഞു.
ഗുരുവായൂർ നഗരസഭയും നഗരസഭ
ആയൂർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച അന്തർദേശീയ യോഗ ദിനാചരണം നഗരസഭ ടൗൺ ഹാളിൽ വെച്ച് ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു.
ഡോ. ലിജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. മഹാലിംഗേശ്വര മുഖ്യ പ്രഭാഷണം നടത്തി. ഡോ. അമ്മിണി എസ് ക്ലാസ്സുകൾ നയിച്ചു, നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷൻ എം രതി ആശംസകളർപ്പിച്ച് സംസാരിച്ചു.
പൊതുജനങ്ങൾക്കായി തുടർന്നുള്ള 5 ദിവസം രാവിലെ 7 മുതൽ 8.30 വരെ മില്ലുംപടിയിലുള്ള ഡോ. അമ്മിണിയുടെ വസതിയിൽ യോഗ പരിശീലനം ഉണ്ടായിരിക്കും.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.