mehandi new

കോവിഡ് – എന്താവശ്യത്തിനും ഇനി കെ പി വത്സലൻ സാന്ത്വന പരിപാലന കേന്ദ്രത്തിലേക്ക് വിളിക്കാം

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ പടിഞ്ഞാറൻ മേഖലയിലെ കോവിഡ് കെയർ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തുന്നതിന് ആരംഭിച്ച കെ പി വത്സലൻ  സ്വാന്തന പരിപാലന കേന്ദ്രം നിയുക്ത  എം.എൽ എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു.

planet fashion

കോവിഡ് രോഗികളുടെ ഓക്സിജൻ്റെ അളവ് പരിശോധി ക്കാനായിട്ടുള്ള ഓക്സോ മീറ്ററുകളുടെ വിതരണം, രോഗമുക്തരായവരുടെ വീടുകൾ അണു നശീകരണം ചെയ്യുന്നതിനായിട്ടുള്ള ഫ്യുമിഗേറ്റർ മെഷീൻ, അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായിട്ടുള്ള വാഹനങ്ങൾ, കോവിഡിൻ്റെ ദുരന്തമുഖത്ത്  സന്നദ്ധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ  വളണ്ടിയർമാരുടെ സേവനങ്ങൾ കൂടി ഉറപ്പു വരുത്തുക എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

സി.പി.ഐ.എം. ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കെ.പി.വത്സലൻ സാന്ത്വന പരിപാലന കേന്ദ്രത്തിലെ വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങൾ തീർത്തും സൗജന്യമാണ്.
ബന്ധപ്പെടേണ്ട നമ്പർ
9947448444, 7736952766, 9446626626

Jan oushadi muthuvatur

Comments are closed.