നാട്ടിലേക്ക് പുറപ്പെട്ട പാടൂർ സ്വദേശിയായ യുവാവ് ബഹ്റൈൻ എയപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു

ചാവക്കാട് : നാട്ടിലേക്ക് പുറപ്പെട്ട പാടൂർ സ്വദേശിയായ യുവാവ് ബഹ്റൈൻ എയപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു. പാടൂർ ഇടിയഞ്ചിറ പേലി വീട്ടിൽ നാരായണൻ മകൻ ഹരീഷ് (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. നാട്ടിലേക്ക് വരുന്നതിനായി എയപോർട്ടിൽ എത്തിയതായിരുന്നു ഹരീഷ്. ഹൃദയാഘാതം സംഭവിച്ചാണ് മരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മൃതദേഹം ബഹറൈനിൽ കിംങ് ഹമദ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാലുവർഷമായി ബഹ്റൈനിൽ കാർ പോളിഷിങ് ജോലി ചെയ്യുന്ന ഹരീഷ് കഴിഞ്ഞ ജനുവരിയിലാണ് നാട്ടിൽ വന്നു പോയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നു. അമ്മ : ഷീബ. സഹോദരങ്ങൾ : ഐശ്വര്യ, അഖിൽ.

Comments are closed.