mehandi new

ചാവക്കാട് ബീച്ചിൽ യുവാവ് കടലിൽ ചാടി – രക്ഷകരായി ബിബിസി ടൂറിസം ബോട്ട് സർവ്വീസ്

fairy tale

ചാവക്കാട് : ബീച്ചിൽ യുവാവ് കടലിൽ ചാടി. തമിഴ്നാട് തെങ്ക പട്ടണം സ്വദേശി റിച്ചാർഡ് (34)ആണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കടലിൽ ചാടിയത്. ഇയാൾ കടലിൽ ചാടുന്നത് കണ്ട ലൈഫ് ഗാർഡ് ജീവനക്കാർ തൊട്ടടുത്ത് പ്രവർത്തിക്കുന്ന ബിബിസി ബോട്ട് സർവ്വീസ് പ്രവർത്തകരെ അറിയിക്കുകയായിരുന്നു. കടലിൽ അര കിലോമീറ്റർ ദൂരത്തിൽ എത്തിയ റിച്ചാർഡിനെ സ്പീഡ് ബോട്ടിലാണ് രക്ഷിച്ചു കൊണ്ടുവന്നത്.

planet fashion

ചാവക്കാട് പോലീസ് സ്ഥലത്തെത്തി. കടലിൽ ചാടിയ യുവാവ് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ട്. ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ല. 

ഫോട്ടോ : കടലിൽ ചാടിയ യുവാവ്. ചുവന്ന വൃത്തത്തിൽ

Unani banner ad

Comments are closed.