പുന്നയൂര്‍ക്കുളം: മോഷ്ടാവെന്നു സംശയിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ബുദ്ധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ അണ്ടത്തോട് തങ്ങള്‍പടി ജുമാമസ്ജിദിന് സമീപത്ത് നിന്നാണ് വാടാനപ്പള്ളി സ്വദേശിയായ യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടിയത്‌. ഇയാൾ പളളിയില്‍ നിന്ന് ഇറങ്ങി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. വടക്കേകാട് എസ്ഐ പി.കെ.മോഹിതിന്‍റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ മാനസിക രോഗിയാണെന്ന് അറിയുന്നത്. ഇയാളെ പിന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞയച്ചു.