mehandi new

പാലയൂരില്‍ ‘ബെ്‌ളയ്‌സ് 2016 ‘ യൂത്ത് ക്യാമ്പ് 22 ന്

fairy tale

പാലയൂര്‍ :  തീര്‍ഥകേന്ദ്രം ഇടവകയില്‍ യൂത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു. 22 ഞായര്‍ രാവിലെ ഒന്‍പതിന് ഫൊറോന യൂത്ത് ഡയറക്ടര്‍ ഫാ. സൈജന്‍ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്യും . യുവജനങ്ങള്‍ മികവും തികവുമുള്ളവരായി ജ്വലിക്കുന്നവരാകുകയെന്ന ലക്ഷ്യം വെച്ചാണ് ക്യാമ്പ് നടത്തുന്നതെന്ന് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍ അറിയിച്ചു . കെ. സി ബി സി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. ജോളി വടക്കന്‍ ക്യാമ്പിന് നേതൃത്വം നല്‍കും . ഇരുന്നൂറിലധികം യുവജനങ്ങള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ ‘ റാമിയല്‍സ് ‘  ബാന്റ് ഗ്രൂപ്പിന്റെ മ്യൂസിക് ഷോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിന്റെ പ്രോമോ വീഡിയോ പ്രകാശനം സഹ വികാരി ഫാ ജസ്റ്റിന്‍ കൈതാരത്ത് സാജന്‍ ജോസിനു നല്‍കി നിര്‍വഹിച്ചു .  ക്യാമ്പിന്റെ വിജയത്തിനായി വിനീഷ് ലാസര്‍ , റിന്‍സി ജോസ് എന്നിവരുടെ നേതൃത്യത്വത്തില്‍ 51 അംഗ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട് .

Macare health second

Comments are closed.