
ചാവക്കാട് : മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപെട്ടു മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് സെന്ററിൽ മന്ത്രിയുടെ കോലം കത്തിച്ചു. ചാവക്കാട് ലീഗ് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച ച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ചാവക്കാട് സെന്ററിൽ സമാപിച്ചു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ മരുന്നില്ല, ആവിശ്യത്തിന് ഡോക്ടർമാർ ഇല്ല, ഓപ്പറേഷൻ സാമഗ്രികളും ഇല്ല. ഇത് കേരളത്തിലെ ആരോഗ്യമേഖലയുടെ തകർച്ചയുടെ ആഴമാണ് സൂചിപ്പിക്കുന്നത്. മന്ത്രി വീണ ജോർജ് രാജി വെക്കുംവരെ പ്രതിഷേധങ്ങൾ തുടരുമെന്ന് നൗഷാദ് തെരുവത്ത് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ടി ആർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് ലീഗ് നേതാക്കളായ പി വി ഉമ്മർ കുഞ്ഞി, ആർ പി ബഷീർ, അലി അകലാട്, അസീസ് മന്നലാംകുന്ന്, എ ച്ച് ആബിദ്, കബീർ ഫൈസി, പി കെ സക്കറിയ, പി.ബി റിയാസ്, ആരിഫ് പാലയൂർ, റിയാസ് ചാവക്കാട്, പി എസ് ഷനാഹ് എന്നിവർ സംസാരിച്ചു.

Comments are closed.