Header

പെരുമ്പടപ്പില്‍ വെടിയേറ്റ് യുവാവ് മരിച്ചു സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

പലപ്പെട്ടി : പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി (41) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ്‌ ഷാഫിക്ക് വെടിയേറ്റത്. സംഭവത്തില്‍ സുഹൃത്തായ പെരുമ്പടപ്പ് പട്ടേരി സ്വദേശി സജീവ് പോലീസിന്റെ പിടിയിലായി.

ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഷാഫിയും കൂട്ടുകാരും സുഹൃത്തായ സജീവിന്റെ വീട്ടിലിരിക്കുമ്പോള്‍ സജീവിന്റെ ഉടമസ്ഥതയിലുള്ള എയര്‍ഗണ്‍ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റുവെന്നാണ് പോലിസ് നിഗമനം. വെടിയേറ്റ ഉടനെ പെരുമ്പടപ്പ് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തൃശ്ശൂര്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം തിങ്കളാഴ്ച ഉച്ചയോടെ ആമയം ജുമാഅത്ത് പള്ളിയില്‍ കബറടക്കും.

റൈഹാനത്താണ് ഷാഫിയുടെ ഭാര്യ. മക്കള്‍: മുഹമ്മദ് ഷഹീന്‍, ഷഹ്മ, ഷഹസ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.