Select Page

Month: March 2018

പെസഹ ആചരിച്ചു

ഗുരുവായൂര്‍ : യേശുക്രിസ്തുവിന്റെ അവസാന അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റയും പുണ്യസ്മരണയില്‍ ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ പെസഹ ആചരിച്ചു. വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികനായി. ഫാ. വര്‍ഗീസ് പോള്‍ പെസഹ സന്ദേശം നല്‍കി. കാല്‍കഴുകി ചുംബിക്കല്‍, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹാഊട്ട് എന്നിവ നടന്നു. സിസ്റ്റര്‍ മരിയ തെരേസ, ബ്രദര്‍ പ്രകാശ് പുത്തൂര്‍, ബ്രദര്‍ അമല്‍ ജോര്‍ജ്, കൈക്കാരന്മാരായ ജോയ് തോമസ്, പി.ഐ. വര്‍ഗീസ്, എം.എ. സോളമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാവിലെ 6.30ന് കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കുന്ന തിരുക്കര്‍മങ്ങള്‍ നടക്കും. വൈകീട്ട് നാലിനാണ് പരിഹാര പ്രദക്ഷിണം. ശനിയാഴ്ച രാത്രി 11.30ന് ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍...

Read More

നാടറിയാന്‍ കുട്ടികളുടെ ‘നാട്ടുയാത്ര’

ചാവക്കാട്: നാടിനെ അടുത്തറിയാന്‍ കുട്ടികളുടെ ‘നാട്ടുയാത്ര’ സംഘടിപ്പിച്ചു. ചാവക്കാട് മണത്തല ഗവ. എച്ച്.എസ്സ്.എസ്സിന്‍റേയും ജനകീയ ചലച്ചിത്രവേദിയുടേയും സഹകരണത്തോടെ ഒരുക്കുന്ന ജനകീയ വിദ്യാലയ സിനിമ ‘വിസില്‍’ ന്‍റെ ഭാഗമായാണ് നാട്ടുയാത്ര സംഘടിപ്പിച്ചത്. ചാവക്കാട് വഞ്ചിക്കടവ്, യുദ്ധസ്മാരകം, ചേറ്റുവ കണ്ടല്‍കാട്, കോട്ട, ഗുരുവായൂര്‍ ഗാന്ധിസ്മാരകം, റെയില്‍വേ, വെങ്കിടങ്ങ് കോള്‍പാടം എന്നിവയ്ക്കു പുറമേ വിരുന്നെത്തിയ പക്ഷികളേയും നാട്ടിലെ വീശുവലയേറും ഉള്‍പ്പെടെ നാടിന്‍റെ വിവിധകാഴ്ചകള്‍ കണ്ടറിയാനും അവയുടെ പ്രാധാന്യം തിരിച്ചറിയാനുമാണ് യാത്ര സംഘടിപ്പിച്ചത്. സ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ അനില്‍കുമാര്‍, അദ്ധ്യാപകരായ രാജു എ.എസ്., റാഫി നീലങ്കാവില്‍, ഷാജി നിഴല്‍, അഹ്മദ് മുഈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം...

Read More

ബീഡിത്തൊഴിലാളികള്‍ താലൂക് ഓഫീസ് ധര്‍ണ നടത്തി

ചാവക്കാട്: തൊഴില്‍ നഷ്ടപ്പെടുന്ന ബീഡി തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ ബീഡി തൊഴിലാളികള്‍ താലൂക് ഓഫീസ് മാര്‍ച്ച് നടത്തി. തൃശൂര്‍ ഡിസട്രിക്ട് ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി കെ.വി. പീതാംബരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. എന്‍. കെ അക്ബര്‍ അധ്യക്ഷനായി. കെ. എം അലി, കെ. എച്ച് സലാം, തറയില്‍ ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍...

Read More

എല്ലാവര്‍ക്കും പാര്‍പ്പിടം – ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ചാവക്കാട്: സമ്പൂര്‍ണ പാര്‍പ്പിട ബ്ലോക്ക് പഞ്ചായത്ത് ആക്കി മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2019-19 വര്‍ഷത്തേക്കുള്ള ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 20,72,28,000 രൂപയുടെ പ്രതീക്ഷിത വരവും 20,68,73,00 രൂപയുടെ പ്രതീക്ഷിത ചെലവും 3,55,000 രൂപയുടെ മിച്ചവും കണക്കാക്കുന്ന ബജറ്റാണ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സുബൈദ വെളുത്തേടത്ത് അവതരിപ്പിച്ചത്. സമ്പൂര്‍ണ പാര്‍പ്പിടം എന്ന ലക്ഷ്യം കഴിഞ്ഞാല്‍ കാര്‍ഷിക മേഖലക്കാണ് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. കൃഷിഭൂമി പൂര്‍ണമായും ഉപയുക്തമാക്കി പച്ചക്കറി മേഖലയില്‍ സ്വയംപര്യാപ്ത കൈവരിക്കുകയാണ് ലക്ഷ്യം. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വഴി 1205 കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ തൊഴില്‍ ബജറ്റില്‍ ഉറപ്പുവരുത്തും. ഇതിനായി 9.5 കോടി രൂപയുടെ പ്രതീക്ഷിത വരവും അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്ന ലേബര്‍ ബജറ്റ് അംഗീകരിച്ചു. പട്ടികജാതി കോളനികള്‍, ഭവനങ്ങള്‍ എന്നിവിടങ്ങളിലെ പ്രവൃത്തികള്‍ക്കാണ് ഇതില്‍ മുന്‍ഗണന. ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് അധ്യക്ഷനായി. ബജറ്റ് അവതരണത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ എം.കെ.ഹൈദരലി, സി.മുസ്താക്കലി എന്നിവര്‍ സംസാരിച്ചു....

Read More

കളഞ്ഞുകിട്ടിയ കാല്‍ ലക്ഷം രൂപ തിരിച്ചേല്‍പ്പിച്ച് വ്യാപാരികള്‍ മാതൃകയായി

ചാവക്കാട്: യാത്രക്കിടെ കളഞ്ഞുപോയ കാല്‍ ലക്ഷം രൂപ ചാവക്കാട്ടെ വ്യാപാരികളുടെ സത്യസന്ധതയില്‍ ഉടമക്ക് തിരിച്ചു ലഭിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ചാവക്കാട് വടക്കേ ബൈപ്പാസിന് സമീപത്തെ നാഷണല്‍ ഹാര്‍ഡ് വെയര്‍ കടയിലെ ജീവനക്കാരിക്ക് സമീപത്തെ ഇടവഴിയില്‍ നിന്ന് തുക ലഭിച്ചത്. ബാങ്കില്‍ വായ്പ അടക്കുന്നതിനുള്ള പാസ് ബുക്കിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു തുക. ജീവനക്കാരി ഈ തുക കടയുടമ ഷാജഹനെ എല്‍പ്പിച്ചു. ചാവക്കാട് മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി പി. എസ്. അക്ബറിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഈ തുക ചാവക്കാട് പോലീസില്‍ ഏല്‍പ്പിച്ചു. ഇതിനിടെ തുക കളഞ്ഞുകിട്ടിയിട്ടുണ്ടോ എന്ന് തിരക്കി അണ്ടത്തോട് സ്വദേശിയായ ഉടമ ചാവക്കാട് സ്‌റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് പോലീസിന്റെ സാനിധ്യത്തില്‍ തുക ഉടമക്ക് കൈമാറി. വ്യാപാരികളായ ഷാജഹാന്‍, വി. കെ. ബി. അഷ്‌റഫ്, എ. എസ്. ഐ. അനില്‍ മാത്യു എന്നിവരുടെ സാനിധ്യത്തിലാണ് തുക...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2018
S M T W T F S
« Feb   Apr »
 123
45678910
11121314151617
18192021222324
25262728293031