Select Page

Day: January 16, 2019

വിപ്പ് ലംഘിച്ച ടി.കെ വിനോദിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു

ഗുരുവായൂര്‍: വിപ്പ് ലംഘിച്ച ടി.കെ വിനോദിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു. കോണ്‍ഗ്രസ് കൗണ്‍സിലറായ വിനോദ് ഗുരുവായൂർ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്ന് പാർട്ടി വിപ്പ് ലംഘിച്ചതിനാണ് സസ്‌പെൻഡ് ചെയ്തത്. ടി കെ വിനോദ്കുമാറിനെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഇന്നലെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിനോദ്കുമാറിന്റെ ഭാര്യ അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉള്‍പ്പെടുന്ന പാനലില്‍ മത്സരിക്കുന്നുണ്ട്. അര്‍ബന്‍ ബാങ്കിനെതിരായ സമരത്തില്‍ പ്രത്യക്ഷമായി രംഗത്തെത്തിയിരുന്ന കൗണ്‍സിലര്‍മാരില്‍ ഒരാളാണ് വിനോദ്കുമാര്‍. പ്രതിപക്ഷ നേതാവ് എ.പി. ബാബു നേതൃത്വം നല്‍കുന്ന വിഭാഗത്തിലാണ് വിനോദ് ഉള്‍പ്പെടുന്നത്. ഈ വിഭാഗം നിര്‍ദേശിച്ച ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയെ ഡി.സി.സി അംഗീകരിച്ചിരുന്നില്ല. 41 ൽ  22 വോട്ടു നേട സി.പി.ഐയിലെ വി.എസ്. രേവതി നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.  കോൺഗ്രസിലെ സുഷ ബാബു 19 വോട്ടെ നേടിയുള്ളൂ. ആശുപത്രിയിൽ ചികിത്സയിലായ കോൺഗ്രസ് അംഗം ടി.കെ. വിനോദ് കുമാർ എത്താതിരുന്നതാണ് ഒരു വോട്ട് കുറഞ്ഞത്. ബിജെപിയുടെ ഏക അംഗം വോട്ടെടുപ്പിനെത്തിയില്ല. എൽ ഡി എഫ് ന് 21...

Read More

വി.എസ്. രേവതി ഗുരുവായൂർ നഗരസഭാധ്യക്ഷ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭാധ്യക്ഷയായി സി.പി.ഐയിലെ വി.എസ്. രേവതി തിരഞ്ഞെടുക്കപ്പെട്ടു.  41 ൽ  22 വോട്ടു നേടിയാണു വിജയം. എതിർ സ്ഥാനാർഥി കോൺഗ്രസിലെ സുഷ ബാബു 19 വോട്ടു നേടി. ബിജെപിയുടെ ഏക അംഗം വോട്ടെടുപ്പിനെത്തിയില്ല. യു.ഡി.എഫിന് 20 അംഗങ്ങളുണ്ടെങ്കിലും 19  വോട്ട് മാത്രമെ സുഷക്ക് ലഭിച്ചുള്ളു. ആശുപത്രിയിൽ ചികിത്സയിലായ കോൺഗ്രസ് അംഗം ടി.കെ. വിനോദ് കുമാർ എത്തിയിരുന്നില്ല. മുൻ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി രേവതിയുടെ പേര് നിർദേശിച്ചു. എൽ.ഡി.എഫ് കക്ഷി നേതാവായ ടി.ടി. ശിവദാസൻ പിന്താങ്ങി. 22 ാം വാർഡ് മാണിക്കത്തുപടിയെയാണ് റിട്ട. അധ്യാപികയായ രേവതി പ്രതിനിധീകരിക്കുന്നത്. സി.എൻ. ജയദേവൻ എം.പിയുടെ ഭാര്യയുടെ സഹോദര...

Read More

തെങ്ങിൻ തൈ വിതരണം തുടങ്ങി

പുന്നയൂർക്കുളം : ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2018-19 തെങ്ങിന്‍തൈകൾ വിതരണ പദ്ധതിയുടെ ഭാഗമായി  ഉയർന്ന ഗുണനിലവാരം ഉള്ള 500 ഡി x ടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. ഡി. ധനീപ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഫാരിക് യു എം, സി ഡി എസ് ചെയർപേഴ്സൺ കോമളം  ശശിധരൻ, കൃഷി ഓഫീസർ ആൻസി എന്നിവർ സംസാരിച്ചു. 75% സബ്സിഡി നിരക്കില്‍ ഇനി വിതരണത്തിനുള്ള 300 തൈകൾക്കായി താത്പര്യമുള്ള കര്‍ഷകര്‍ ഭൂനികുതിയടച്ച രശീതിന്‍റെയും  ആധാര്‍ കാര്‍ഡിന്‍റെയും പകര്‍പ്പുമായി കൃഷിഭവനില്‍ എത്തണമെന്ന് അധികൃതർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2019
S M T W T F S
« Dec   Feb »
 12345
6789101112
13141516171819
20212223242526
2728293031