Select Page

Day: May 29, 2019

നാല് കേസുകളില്‍ പിടികിട്ടാപുള്ളി – തിരുവത്ര സ്വദേശിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു

പെരുമ്പടപ്പ് : നാല് കേസുകളിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തിരുവത്ര സ്വദേശിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തിരുവത്ര കാട്ടിലകത്ത് അലി എന്ന സ്‌കിഡ് അലിയെയാണ് തിരുവത്രയിൽ വെച്ച് പെരുമ്പടപ്പ് എസ്ഐ യുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളായ സി പി ഒ മാരായ നാസർ, അനീഷ്, അനിൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. 2005 ഇല്‍‌ വിവിധ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞ്...

Read More

യുവജന കലാകായിക സാംസ്കാരിക വേദി വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട്: യുവജന കലാകായിക സാംസ്കാരിക വേദി ഇ എം എസ് നഗറിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും റംസാൻ റിലീഫ് വിതരണവും നടന്നു. സി പി എം ചാവക്കാട് ഏരിയ സെക്രട്ടറി എം. കൃഷണ ദാസ് ഉൽഘാടനം നിർവ്വഹിച്ചു. ടി.എം ഹനീഫ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ എം ആർ രാധാകൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം, യുവജന നേതാവ് എം ജി കിരൺ, സി എം നൗഷാദ്, നിമിൽ, ടി.എം ഷഫീക്, മേത്തി റസാക് , ഷാഹു കൂരാറ്റിൽ എന്നിവർ...

Read More

ഇന്നലെ രാത്രിയിൽ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

ചേറ്റുവ: ഇന്നലെ രാത്രിയിൽ ഉണ്ടായ കാറ്റിലും മഴയിലും ചേറ്റുവ മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ. ചേറ്റുവ ജുമഅത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന ടൈലർ പി വി ഷംസുദ്ദീന്റെ വീടിനോട് തൊട്ട് നിന്നിരുന്ന തെങ്ങ് കടമുറിഞ്ഞ് വീണ് അടുത്ത പറമ്പിലെ കവുങ്ങുകൾക്കം, തെങ്ങിനും കേട്പാട് സംഭവിച്ചു. പരിസരത്തെ പറമ്പുകളിലെ വാഴകളും മാവും മറിഞ്ഞു വീണു. ചേറ്റുവ എം ഇ എസ് ആശുപത്രിയോട് തൊട്ടുള്ള ഷെഡിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര കാറ്റിൽ റോഡിലേക്ക് പറന്നുപോയി. ചേറ്റുവ മുനക്കകടവ് സുബൈറിന്റെ വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്ന് പോയി. തുടർന്ന് വീട്ടിൽ നിന്നും താമസം മാറേണ്ടി വന്നു. ചേറ്റുവ പാലത്തിനടുത്ത് ദേശീയ പാതയുടെ അരുകിൽ നിന്നിരുന്ന ആര്യവേപ്പ് മരത്തിന്റെ വലിയ ശാഖ വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഫോട്ടോ : ചേറ്റുവ ജുമാഅത്ത് പള്ളിക്ക് കിഴക്കുവശം താമസിക്കുന്ന ടൈലർ പി.വി.ഷംസുവിന്റെ വീട്ടിലെ തെങ്ങ് കടമുറിഞ്ഞ്...

Read More

ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഗുരുവായൂർ : ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇന്ന് രാവിലെ ഗുരുവായൂർ നഗരസഭാ ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. കിഴക്കേ നടയിലെ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടൽ ബോബി, ബനാന ലീഫ്, കോയാബസാറിലെ ഹോട്ടൽ അമീൻ, പടിഞ്ഞാറെ നടയിലെ രവീന്ദ്ര ഫ്രൂട്ട്സ്, കെ എസ് ആർ റ്റി സി കാന്റീൻ, മമ്മിയൂർ സെന്ററിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ശ്രീപതി, ഇന്ദ്രപ്രസ്ഥ എന്നിവടങ്ങളിൽ നിന്നാണ് പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ ആരോഗ്യ വിഭാഗം...

Read More

അന്നകരയിൽ വാഹനാപകടം യുവാവ് മരിച്ചു

പാവറട്ടി: നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തിലിടിച്ച് കാരക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കാരക്കാട് സ്വദേശി ബഷീറിൻറെ മകൻ ഷാഹിർ എന്ന അച്ചു (25) ആണ് മരിച്ചത്. ഫോട്ടോഗ്രാഫർ ആയിരുന്നു. ഇന്ന് പുലർച്ചെ മദർ കോളേജിന് സമീപം അന്നകരയിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മറ്റൊരു സുഹൃത്തിന്റെ കല്യാണത്തിന് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഏഴു പേരാണ് ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു. കാറിൻറെ പുറകുവശത്ത് ഇരുന്നിരുന്ന ഷാഹിർ പാടത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.  പാടത്തെ കരിങ്കൽ ഭിത്തിയിൽ തലയിടിച്ചാണ് മരണം. സഹയാത്രികരിൽ ഒരാളുടെ കാലിനു പരിക്കേറ്റിട്ടുണ്ട്. മറ്റു അഞ്ചുപേർ പരിക്കുകളില്ലാതെ അത്ഭുതകരമായി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

May 2019
S M T W T F S
« Apr   Jun »
 1234
567891011
12131415161718
19202122232425
262728293031