Select Page

Day: June 13, 2019

ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഫിഷറീസ് വകുപ്പിന്റെ ആദരം

ചാവക്കാട്: തൃശൂർ ജില്ല ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുത്തൻ കടപ്പുറം ഫിഷറീസ് റീജിയണൽ ടെക്നിക്കൽ ഹൈസ്കൂളിൽ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ പാസ് നേടിയ എല്ലാ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഉൽഘാടനം വാർഡ് കൗൺസിലർ സീനത്ത് കോയ നിർവ്വഹിച്ചു. തൃശൂർ ഫിഷറീസ് ഡപ്പ്യൂട്ടി ഡയറകടർ കെ വി സുഗന്ധ കുമാരി അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ വി പ്രശാന്ത്, മത്സ്യതൊഴി ലാളി സഹകരണ സംഘം പ്രസിഡന്റ് ടി എം ഹനീഫ, സ്കൂൾ പ്രധാനാധ്യാപിക വത്സലടീച്ചർ, അധ്യാപിക ഗ്രേസി, എ എസ് ജയൻ, ഹിഷാം എന്നിവർ...

Read More

സൗഹാർദ വിദ്യാഭ്യാസ പുരസ്കാരം

ചാവക്കാട് :സൗഹാർദ പേരകം വിദ്യാഭ്യാസ സെമിനാറും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും വിദ്യാഭ്യാസ പുരസ്കാര ദാനവും പഠനോപകരണ വിതരണവും നടത്തി. പേരകം സൗഹാർദ ഹാളിൽ വെച്ചു നടന്ന ചടങ്ങ് ഗുരുവായൂർ നഗരസഭ ഉപാധ്യക്ഷൻ കെ.പി.വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ചൊവ്വല്ലൂർ അധ്യക്ഷനായി. പുന്നയൂർകുളം വില്ലേജ് ഓഫീസർ പി.വി.ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ പ്രസീത മുരളീധരൻ, സ്ഥാപക പ്രസിഡന്റ് സി.ആർ. ലാസർ കുട്ടി, ജോ. സെക്രട്ടറി പി.എ ചന്ദ്രൻ, ഉദയൻ പേരകം, ഡോ. നീതു ടെൻഷൻ, അഹല്യ മുരളീധരൻ എന്നിവർ സംസാരിച്ചു. അഡ്വ. ജയ്സൺ ചെമ്മണൂർ സ്വാഗതവും  ട്രഷറർ സി.എ ജോസ് നന്ദിയും പറഞ്ഞു. സെക്രട്ടറി സി.വി.ജെയിംസ്, പി.ജി.വേണു, സി.എൽ.ഫ്രാൻസിസ്, സി.പി.സേവ്യർ, വി.വേണുഗോപാലൻ, പി.വി.ഫിറോസ് അലി, ഒ.വി.പ്രസാദ് എന്നിവർ നേതൃത്വം നൽകി. സൗഹാർദയുടെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേളയും...

Read More

ജനം ദുരിതത്തിൽ – കാട് പിടിച്ച് ആശ്വാസ കേന്ദ്രം

 വി .അബ്ദു ചേറ്റുവ: പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം സംഭവിക്കുന്ന അഭയാർത്ഥികൾക്ക് താമസിക്കാനായി പണിത ആശ്വാസ കേന്ദ്രം വർഷങ്ങളായി കാട് കയറി കിടക്കുന്നു. 1985-ൽ പണികഴിച്ച ദുരിതാശ്വാസ കേന്ദ്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥ മൂലം വർഷങ്ങളായി ഉപയോഗ ശൂന്യമാണ്. കടപ്പുറം അഞ്ചങ്ങാടി ഗവ. സ്‌കൂളിന് സമീപമുള്ള കെട്ടിടം പി.കെ.കെ.ബാവ ഗുരുവായൂർ എംഎൽഎ ആയിരിക്കുന്ന കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.അവുകാദർകുട്ടി നഹ ഉദ്ഘാടനം ചെയ്തത്. സ്ഥലം ജനപ്രതിനിധികളുടെ അവഗണനയാണ് ദുരിതാശ്വാസ കേന്ദ്രത്തിന്റെ നാശത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ചുറ്റും കാട്കയറി തകർന്നു കൊണ്ടിരിക്കുന്ന ആശ്വാസ കേന്ദ്രത്തിന്റെ പ്രസക്തി ഓരോ കടൽക്ഷോഭം സംഭവിക്കുമ്പോഴും ഓർമപ്പെടുത്തി കൊണ്ടിരിക്കുന്നു. ഫോട്ടോ: 1985-ൽ പണികഴിപ്പിച്ച ആശ്വാസ കേന്ദ്രം ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം, പൊട്ടിപൊളിഞ്ഞ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2019
S M T W T F S
« May   Jul »
 1
2345678
9101112131415
16171819202122
23242526272829
30