Select Page

Day: July 27, 2019

ബാറിൽ സംഘട്ടനം ചികിത്സയിലിരുന്ന യുവാവ് മരിച്ചു ഒരാൾ പിടിയിൽ

ഗുരുവായൂര്‍: കോട്ടപ്പടി ബാറിലെ സംഘട്ടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇരിങ്ങപ്പുറത്ത് വാടകയ്ക്ക് താമസക്കാരനായ കാണിപ്പയ്യൂർ സ്വദേശി മേച്ചേരി വീട്ടില്‍ പുരുഷോത്തമനാ(28)ണ് പിടിയിലായത്. ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി ബിജുഭാസ്‌ക്കറിന്റെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ സി.ഐ കെ.സി സേതുവും സംഘവുമാണ് ഇയാളെ അറസ്റ്റുചെയ്തത്. കോട്ടപ്പടിയിലെ ബാറില്‍ ഇക്കഴിഞ്ഞ 19ന് രാത്രി 10നാണ് ആര്‍ത്താറ്റ് ചെമ്മണ്ണൂര്‍ വീട്ടില്‍ സൈമണ്‍ മകന്‍ ബിനീഷും പുരുഷോത്തമനും തമ്മില്‍ വഴക്കുണ്ടായത്. വഴക്കിനിടെ ബിനീഷിന് മര്‍ദ്ദനമേറ്റു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരിക്കെ ബിനീഷ് വെള്ളിയാഴ്ച്ച രാവിലെയാണ് മരണപ്പെട്ടത്. ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതമേറ്റതാണ് ബിനീഷിന്റെ മരണകാരണമെന്ന് പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ്...

Read More

ലാസിയോ ഒന്നാം വാർഷികം-സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

തിരുവത്ര : ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ഒന്നാം വാർഷികത്തോടനുബന്ധിച്ച് അംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഞായറാഴ്ച രാവിലെ ഒൻപതു മണിക്ക് ആരംഭിക്കും. തിരുവത്ര സർവീസ് സഹകരണ ബാങ്കിന് സമീപം സജ്ജമാക്കിയ ക്യാമ്പ് നഗരസഭാ വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ് ഉദ്ഘാടനം ചെയ്യും. തൃശൂർ അമല ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ചാവക്കാട് ദൃശ്യം ഐ കെയർ ഹോസ്പിറ്റലും സഹകരിച്ചു നടത്തുന്ന കേമ്പിൽ വിദഗ്ധരായ ഡോകടർമാരുടെ നേതൃത്വത്തിൽ ഹൃദ്രോഗ നിർണയ പരിശോധനകളും നേത്ര രോഗ നിർണയ പരിശോധനകളും നടക്കും. ജനറൽ മെഡിസിൻ വിഭാഗവും ഉണ്ടായിരിക്കും. 7994 840 840, 9061 343 535 എന്നീ നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ...

Read More

ചാവക്കാട് തഹസിൽദാർ വിരമിക്കുന്നു- സൗഹൃദ സംഗീത സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : സേവനത്തിൽ നിന്നും വിരമിക്കുന്ന ചാവക്കാട് തഹസിൽദാർ കെ പ്രേംചന്ദിന്റെ ബഹുമാനാർത്ഥം ചാവക്കാട് താലൂക്ക് മ്യൂസിക്‌ ക്ലബ് സൗഹൃദ സംഗീത സദസ്സ് സംഘടിപ്പിച്ചു.  ചാവക്കാട് ശിക്ഷക് സദനിൽ നടന്ന ചടങ്ങ് ഡെപ്യൂട്ടി കളക്ടർ എം.ബി.ഗിരീഷ് ഉദ്ഘാടനം ചെയ്തു. മ്യൂസിക് ക്ലബ്ബ് സെക്രട്ടറിയും ഡെപ്യൂട്ടി തഹസിൽദാറുമായ കെ.എസ്. അനിൽകുമാർ അദ്ധ്യക്ഷനായി. കൺവീനർ എം.എസ്. സുരേഷ് കുമാർ (ഡെപ്യൂട്ടി തഹസിൽദാർ) സ്വാഗതവും പി.വി.ഫൈസൽ (വില്ലേജ് ഓഫീസർ) നന്ദിയും പറഞ്ഞു. പി.സി.മോളി, കെ.എസ്.സതീദേവി,  കെ.ജയൻ, കെ.കെ. മനോജ്, ഷാലി, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.   ചാവക്കാട് കൊടുങ്ങല്ലൂർ കുന്ദംകുളം താലൂക്കുകളിലെ ഉദ്വോഗസ്ഥരായ ഗായകരുടെ നേതൃത്വത്തിൽ ഗാനമേള...

Read More

ഗുരുവായൂരിൽ സൗജന്യ Wi-Fi മൂന്നിടത്ത്

ഗുരുവായൂർ : കേരള സര്‍ക്കാരിന്റെ ഫ്രീ വൈഫൈ സംവിധാനം ഗുരുവായൂര്‍ നഗരത്തില്‍ മൂന്നിടങ്ങളിലായി ലഭിച്ചു തുടങ്ങി. കേരള ഫ്രീ വൈഫൈ പ്രൊജക്റ്റ് വഴി ഗുരുവായൂര്‍ നഗരസഭ കാര്യാലയം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍.ടി ഓഫീസ് എന്നിവിടങ്ങളിലായി രണ്ടു വീതം ഡിവൈസുകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ ഗുരുവായൂര്‍ നഗരസഭയുടെ 100 മീറ്റര്‍ ചുറ്റളവില്‍ 10 എം.ബി.പി.എസ് വേഗതയോട് കൂടിയ 1 ജി.ബി ഡാറ്റാ പൊതുജനങ്ങള്‍ക്കു ദിവസവും സൗജന്യമായി ഉപയോഗിക്കാം. മൊബൈലില്‍ വൈഫൈ ഓണ്‍ ചെയ്ത ശേഷം K-Fi കണക്ഷൻ  സെലക്ട് ചെയ്യുമ്പോള്‍ കാണിക്കുന്ന സ്‌ക്രീനില്‍ മൊബൈല്‍ നമ്പര്‍ കൊടുത്തു കണക്റ്റ് ചെയ്യുന്നതിലൂടെ വളരെ ലളിതമായി വൈഫൈ സംവിധാനം ഉപയോഗിക്കാവുന്നതാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ് രേവതി...

Read More

അലങ്കാര മത്സ്യങ്ങൾ മോഷണം പോയി

പുന്നയൂര്‍ക്കുളം :  ചമ്മന്നൂര്‍ മാഞ്ചിറ ക്ഷേത്രം സമീപം അലങ്കാര  മത്സ്യങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് മോഷണം. ചെമ്പലക്കാട്ടില്‍ മുസ്തഫയുടെ കടയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും 3000 രൂപ വില വരുന്ന മത്സ്യങ്ങള്‍ മോഷണം പോയത്. വടക്കേകാട് പോലീസില്‍ പരാതി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2019
S M T W T F S
 123456
78910111213
14151617181920
21222324252627
28293031