Header

ചാവക്കാട് തഹസിൽദാർ വിരമിക്കുന്നു- സൗഹൃദ സംഗീത സദസ്സ് സംഘടിപ്പിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : സേവനത്തിൽ നിന്നും വിരമിക്കുന്ന ചാവക്കാട് തഹസിൽദാർ കെ പ്രേംചന്ദിന്റെ ബഹുമാനാർത്ഥം ചാവക്കാട് താലൂക്ക് മ്യൂസിക്‌ ക്ലബ് സൗഹൃദ സംഗീത സദസ്സ് സംഘടിപ്പിച്ചു.  ചാവക്കാട് ശിക്ഷക് സദനിൽ നടന്ന ചടങ്ങ് ഡെപ്യൂട്ടി കളക്ടർ എം.ബി.ഗിരീഷ് ഉദ്ഘാടനം ചെയ്തു. മ്യൂസിക് ക്ലബ്ബ് സെക്രട്ടറിയും ഡെപ്യൂട്ടി തഹസിൽദാറുമായ കെ.എസ്. അനിൽകുമാർ അദ്ധ്യക്ഷനായി. കൺവീനർ എം.എസ്. സുരേഷ് കുമാർ (ഡെപ്യൂട്ടി തഹസിൽദാർ) സ്വാഗതവും പി.വി.ഫൈസൽ (വില്ലേജ് ഓഫീസർ) നന്ദിയും പറഞ്ഞു. പി.സി.മോളി, കെ.എസ്.സതീദേവി,  കെ.ജയൻ, കെ.കെ. മനോജ്, ഷാലി, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.   ചാവക്കാട് കൊടുങ്ങല്ലൂർ കുന്ദംകുളം താലൂക്കുകളിലെ ഉദ്വോഗസ്ഥരായ ഗായകരുടെ നേതൃത്വത്തിൽ ഗാനമേള ഉണ്ടായി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.