Select Page

Day: July 29, 2019

രാമുകാര്യാട്ട് സ്മാരകത്തിന് അനുവദിച്ച സ്ഥലം സ്വകാര്യ വ്യക്തി സ്വന്തമാക്കി

ചേറ്റുവ: ചേറ്റുവ വഴിയോരവിശ്രമ കേന്ദ്രത്തിനടുത്ത് രാമുകാര്യാട്ട് സ്മാരകത്തിന് അനുവദിച്ച സ്ഥലം സ്വകാര്യ വ്യക്തിക്ക് നൽകിയതായി ആക്ഷേപം. പഞ്ചായത്തോ, എം എൽ എ യോ മറ്റു ജനപ്രതിനിധികളോ അറിയാതെയാണ് ഭൂമി കൈമാറ്റം നടന്നിട്ടുള്ളത്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് പണിത് നല്കുന്നതിന് വേണ്ടി ഒരു പ്രമുഖ വ്യവസായിക്ക് സ്ഥലം അനുവദിച്ചു നൽകിയതായി പറയുന്നു. സ്ഥലം തിരിച്ചെടുക്കണമെന്നും നാടിന്റെ പുരോഗതി ലക്ഷ്യം വെച്ച് പൊതു ആവശ്യങ്ങൾക്ക് അനുവദിക്കണമെന്നും ആവിശ്യപ്പെട്ട് ചേറ്റുവ റവന്യൂ ഭൂമി സംരക്ഷണസമതി അധികൃതർക്ക് നിവേദനം നല്ക്കി. കേരള റവന്യു വകുപ്പ് സെക്രട്ടറി, റവന്യൂ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, തൃശൂർ ജില്ലാ കളക്ടർ, ചാവക്കാട് താസിൽദാർ, ഏങ്ങണ്ടിയൂർ വില്ലേജ് ഓഫീസർ എന്നിവർക്ക് നേരിട്ട് നിവേദനം നൽകിയതായി ഭാരവാഹികൾ...

Read More

കെസിവൈഎം പാലയൂരിന്റെ മുപ്പത്തിയേഴാം വാർഷികം ആഘോഷിച്ചു

ചാവക്കാട് :  കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎം പാലയൂരിന്റെ മുപ്പത്തിയേഴാമത്തെ വാർഷിക ആഘോഷം പാലുവായ്  സെൻറ് ആൻറണീസ് കോൺവെന്റിലെ ലിറ്റിൽ ഫള്‌വർ  ചിൽഡ്രൻസ്  ഹോമിൽ സംഘടിപ്പിച്ചു.  പാലയൂർ ഫോറോന ഡയറക്ടർ ഫാദർ സിന്റോ പൊന്തേക്കൻ കേക്ക് മുറിച്ചു കൊണ്ട്  ഉദ്ഘാടനം നിർവഹിച്ചു. ആർഭാടങ്ങൾക്കും  ആഘോഷങ്ങൾക്കും പുറകിൽ  പോകുന്ന ഇന്നത്തെ കാലഘട്ടത്തിലെ യുവ തലമുറക്ക് മാതൃകയായിക്കൊണ്ടാണ് പാലയൂർ കെ സി വൈ എം യുവാക്കൾ  ഗേൾസ് ഹോമിൽ  കുഞ്ഞുങ്ങളോടപ്പം വാർഷകം ആഘോഷിച്ചത്.  യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ടിനു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.   ഫോറോന പ്രസിഡന്റ് വിബിൻ ലൂവിസ് മുഖ്യപ്രഭാഷണം നടത്തി.  ഫോറോന ജനറൽ സെക്രട്ടറി റൊണാൾഡ് ആന്റണി, ഫോറോന ട്രഷറർ സിജിൻ സിറിയക്, യൂണിറ്റ് സെക്രട്ടറി ലിന്റോ പുലിക്കോട്ടിൽ, വനിതാ വിഭാഗം പ്രതിനിധികളായ ടിനു ചിഫ്‌ജോ, ഡീൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ :പാലയൂർ കെസിവൈഎം  വാർഷികം ഫൊറോന ഡയറക്ടറും പാലയൂർ തീർഥകന്ദ്രം സഹവികാരിയുമായ ഫാദർ സിന്റോ പൊന്തേക്കൻ  ഉദ്ഘാടനം...

Read More

ഗ്യാസ് സിലണ്ടർ ചോർന്ന് സ്കൂളിൽ തീ പടർന്നു

ചാവക്കാട് :  സ്‌കൂളിൽ ഗ്യാസ് സിലണ്ടറിന്റെ ട്യൂബിലൂടെ ഗ്യാസ് ചോർന്ന് തീപടർന്നത് പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് അപകടം ഒഴിവായി. പാലയൂർ എ.യു.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലാണ് ഇന്ന് രാവിലെ ഗ്യാസ് സിലിണ്ടറിന്റെ ട്യുബിൽ ചോർച്ചയുണ്ടായി തീപടർന്നത്. തീപിടുത്തത്തിൽ മുറിയുടെ മേൽതട്ടിലെ പ്‌ളാസ്റ്റിക്ക് ഷീറ്റുകൾ ഉരുക വീണു. ജനൽചില്ല് വലിയ ശബ്ദത്തോടെ പൊട്ടിതെറിച്ചു. സമീപത്തുണ്ടായിരുന്ന കടലാസു കഷണങ്ങൾക്കും തീപിടിച്ചു.  അംഗൻവാടിയിലെ പാചകക്കാരി ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് സംഭവം. ഈ സമയം കുട്ടികളാരും എത്തിയിരുന്നില്ല. തീ ആളിപടർന്നതോടെ പരിസരവാസികൾ ഓടിയെത്തി . തുടർന്ന് അക്ഷയ് ചീരോത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വെള്ളം ഒഴിച്ചും ചാക്ക് നനച്ചിട്ടും തീയണച്ചു. വിവരമറിഞ്ഞ് ഗുരുവായൂർ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സും സ്ഥലത്തെത്തി അപകട സാധ്യത പൂർണമായും ഒഴിവാക്കി. ഗ്യാസ് സിലിണ്ടറിലേക്ക് ബന്ധിപ്പിക്കുന്ന പൈപ്പ് കാലപഴക്കത്തെ തുടർന്ന് ദ്രവിച്ചതാണ് അപകടത്തിനു വഴിവെച്ചതെന്നാണ് സൂചന. സ്‌ക്കൂളിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച്...

Read More

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സെമിനാറും വ്യക്തിത്വ പരിശീലനവും ധനസഹായ വിതരണവും

ചാവക്കാട്: പ്രായോഗിക ജ്ഞാനവും, സാമൂഹ്യ പ്രതിബദ്ധതയും വിദ്യാർത്ഥികളുടെ അകത്തളങ്ങളിൽ ഉണ്ടാകുമ്പോഴാണ് സാങ്കേതിക വിദ്യഭ്യാസം പൂർണ്ണമാകുകയുള്ളൂവെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം പറഞ്ഞു. മുതുവട്ടൂർ മഹല്ല് വിദ്യഭ്യാസ സമിതി സംഘടിപ്പിച്ച  വിദ്യാഭ്യാസ സെമിനാറും വിദ്യാർത്ഥികൾക്കുള്ള ധന സഹായ വിതരണവും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കായുള്ള വ്യക്തിത്വ വികസന പരിപാടി ‘സ്കിൽ ചാമ്പ് ‘ 19’ ഇന്റർനാഷ്ണൽ ട്രെയിനർ സെയ്ത് ഹാരിസ്  നയിച്ചു. മഹല്ല് പ്രസിഡന്റ് എ.അബ്ദുൾ ഹസീബ് അദ്ധ്യക്ഷനായി. മഹല്ല് ഖത്തീബ് വി.സുലൈമാൻ അസ്ഹരി, വിദ്യാഭ്യാസ സമിതി കൺവീനർ പി.വി.ഫൈസൽ, മഹല്ല് സെക്രട്ടറി എ.വി.മുഹമ്മദ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ, പി.വി.ഉസ്മാൻ, ആർ.വി.അബ്ദുൽ റഷീദ്, എം.പി.ബഷീർ, കെ.വി.മുസ്തഖീം, സി.കെ. ഹക്കീം ഇംബാർക്ക്, ടി.വി.അബൂബക്കർ, , പി.എം.അബ്ദുൽ ഹബീബ്, പി.വി. അബ്ദുൾ റസാഖ്, ബഷീർ ഭായ്, തുടങ്ങിയവർ നേതൃത്വം...

Read More

എടക്കഴിയൂരിൽ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു

എടക്കഴിയൂർ :  ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. എടക്കഴിയൂർ നാലാംകല്ല് അമ്പലായിൽ കണ്ടുവിന്റെ മകൻ അശോക (50)നാണ് വീട്ടിൽ നിന്നും ഷോക്കേറ്റ് മരിച്ചത്.   ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവറായ അശോകൻ പെട്ടി ഓട്ടോറിക്ഷ  കഴുകുന്നതിനിടെ എർത്ത് കമ്പിയിൽ നിന്നും വൈദ്യുതാഘാതമേൽക്കുകയായിരുന്നുവത്രെ.  ഉടൻ തന്നെ മുതുവുട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2019
S M T W T F S
 123456
78910111213
14151617181920
21222324252627
28293031