Select Page

Day: October 15, 2019

പെട്രോൾ പമ്പുടമയുടെ കൊലപാതകം – നാളെ ഉച്ചമുതൽ പമ്പുകൾ പ്രവർത്തിക്കില്ല

ഗുരുവായൂർ : പെട്രോൾ പമ്പുടമയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പുടമകൾ നാളെ പ്രതിഷേധ ദിനം ആചരിക്കും. തൃശൂർ ജില്ലയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ച് വരെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും. സംസ്ഥാനത്ത് കറുത്ത കൊടി കെട്ടി കരിദിനം ആചരിച്ച് പ്രതിഷേധിക്കുമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി ബാലൻ അറിയിച്ചു. കയ്പമംഗലം കാളമുറി കോഴിപ്പറമ്പിൽ കെ കെ മനോഹരൻ (68) ആണ് കൊല്ലപ്പെട്ടത്. കയ്പമംഗലം വഴിയമ്പലത്തെ മൂന്നുമുറി ഫ്യൂവൽസ് പെട്രോള്‍ പമ്പ് ഉടമസ്ഥനാണ് മനോഹരൻ. ഗുരുവായൂർ പുത്തമ്പല്ലി രാജ പെട്രോൾ പമ്പിന് സമീപമുള്ള വൈദ്യരത്നം ഔഷധ ശാലക്ക് സമീപമാണ് ഇയാളെ മരിച്ച നിലയിൽ...

Read More

പമ്പുടമയുടെ കൊലപാതകം – മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഗുരുവായൂർ : പമ്പുടമയുടെ കൊലപാതകം, മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈപ്പമംഗലം കോഴിപ്പറമ്പിൽ മനോഹരനെയാണ് ഗുരുവായൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ പമ്പിൽ നിന്നും വാഹനമെടുത്ത് പോവുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. കൈപ്പമംഗലം സ്വദേശികളായ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. മനോഹരൻ സഞ്ചരിച്ചിരുന്ന കാർ കാണാതായത് മലപ്പുറം അങ്ങാടിപ്പുറത്തു നിന്നും പൊലീസ് കണ്ടെത്തി. ഇതിനിടെ മനോഹരന്റെ മരണം കൊലപാതകമാണെന്നും, ശ്വാസം മുട്ടിച്ചാണ് മരണമെന്നും പോസ്റ്റ്മോർട്ടത്തിൽ...

Read More

പെട്രോള്‍ പമ്പുടമയെ കൊന്നത് ശ്വാസം മുട്ടിച്ച് : പണവും ആഭരണങ്ങളും കവർന്ന് കാറുമായി കൊലയാളികൾ രക്ഷപ്പെട്ടു

ഗുരുവായൂർ  : കയ്പ്പമംഗലത്തുനിന്ന് കാണാതായ പെട്രോള്‍ പമ്പുടമയെ കൊന്നത് ശ്വാസം മുട്ടിച്ച്.   ഗുരുവായൂർ  പുത്തമ്പല്ലി രാജ പെട്രോൾ പമ്പിന് സമീപമുള്ള വൈദ്യരത്നം ഔഷധ ശാലക്ക് സമീപമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കയ്പമംഗലം കാളമുറി കോഴിപ്പറമ്പിൽ കെ കെ മനോഹരൻ (68) ആണ് കൊല്ലപ്പെട്ടത്. കയ്പമംഗലം വഴിയമ്പലത്തെ മൂന്നുമുറി ഫ്യൂവൽസ് പെട്രോള്‍ പമ്പ് ഉടമസ്ഥനാണ് മനോഹരൻ. തിങ്കളാഴ്ച രാത്രി രണ്ട് മണിയോടെ പമ്പിൽ നിന്ന് തിരിച്ചെത്തേണ്ട മനോഹരനെ കാണാതായതോടെയാണ് വീട്ടുകാര്‍ പോലീസിൽ വിവരമറിയിച്ചത്. രാത്രി പത്തുമണിയോടെയാണ് മനോഹരൻ പമ്പിലേയ്ക്ക് പോയത്. തുടര്‍ന്ന് രണ്ട് മണിയ്ക്ക് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് വീട്ടുകാര്‍ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സാര്‍ കാറിൽ കിടന്ന് ഉറങ്ങുകയാണെന്നായിരുന്നു  മറുപടി. ഇതിനു പിന്നാലെ കാറിൽ തട്ടുന്ന ശബ്ദവും കേട്ടു. ഫോൺ കട്ടാകുകയും ചെയ്തു. എന്നാൽ പിന്നീട് വീണ്ടും വിളിച്ചപ്പോള്‍ ആരും ഫോണെടുത്തില്ല. തുടര്‍ന്ന് ഫോൺ സ്വിച്ച് ഓഫാകുകയും ചെയ്തു. ഇതോടെ മകൾ പമ്പിൽ നേരിട്ട് ചെന്ന് അന്വേഷിക്കുകയായിരുന്നു. കൈപ്പമംഗലം പൊലീസിൽ പരാതിയും നൽകി....

Read More

എടക്കഴിയൂരിൽ യുവതി പാമ്പ് കടിയേറ്റു മരിച്ചു

എടക്കഴിയൂർ : സിംങ്കപ്പൂർ പാലസിനു പരിസരത്ത് നിന്നും തമിഴ്നാട് സ്വദേശിനിക്ക് പാമ്പുകടിയേറ്റു. സേലം സ്വദേശിനി അല്ലി (45) എന്ന സ്ത്രീക്കാണ് കടിയേറ്റത്. ഉടൻ തന്നെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ്...

Read More

മമ്മിയൂർ രാജാ പെട്രോൾ പമ്പിനടുത്ത് മൂന്നുപീടിക ഫ്യുവൽസ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : മമ്മിയൂർ രാജാ  പെട്രോൾ പമ്പിനടുത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൈപ്പമംഗലം വഴിയമ്പലം മൂന്നുപീടിക ഫ്യുവൽസ് ഉടമ കോഴിപ്പറമ്പിൽ മനോഹരനെയാണ്  ഇന്ന് രാവിലെ  പെട്രോൾ പമ്പിനടുത്തെ റോഡരുകിലെ പഴയ കെട്ടിടത്തിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകൾ രണ്ടും പുറകിലേക്ക് ചേർത്ത് വെച്ച നിലയിലാണ്. ഇന്നലെ രാത്രി 12.50 മനോഹരൻ കാറിൽ കയറി പോകുന്നത് സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ചെ 1.30 ന് മകൾ ഫോണിൽ  വിളിച്ചപ്പോൾ അച്ഛൻ ഉറങ്ങുകയാണെന്നാണ് മറ്റൊരാൾ മറുപടി നൽകിയത്. വിവരമറിഞ്ഞ് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക്...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2019
S M T W T F S
« Sep   Nov »
 12345
6789101112
13141516171819
20212223242526
2728293031