Select Page

Day: January 6, 2020

പ്രതിഷേധത്തിന്റെ തിരമാല തീർത്ത് ഡിഫി

ചാവക്കാട്: തീരദേശ പതയെ പ്രതിരോധത്തിന്റെ ജീവപാതയാക്കി ഡി വൈഫ് ഐ യൂത്ത് മാർച്ചിൽ യുവാക്കൾ ഒഴുകിയെത്തി. ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശബ്ദരാവില്ല സമരമാവുക എന്ന മുദ്യാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചവടിയിൽ നിന്നാരംഭിച്ച യൂത്ത് മാർച്ച് ചാവക്കാട് നഗരത്തിൽ സമാപിച്ചു. പഞ്ചവടിയിൽ നിന്ന് ഡിവൈ എഫ് ഐ മാർച്ചിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുൾഖാദർ എം എൽ എ, സി പി ഐ എം ചാവക്കാട് ഏരിയാ സെക്രട്ടി എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ, പി കെ എസ് ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എച്ച് അക്ബർ, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി പ്രീജ ദേവദാസ്, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗം ടി ജി രഹ്ന എന്നിവരടക്കം...

Read More

കടന്നല്‍ കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

എടക്കഴിയൂര്‍ : കടന്നല്‍ കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. വളയംതോട് താമസിക്കുന്ന വാഴാട്ടുവളപ്പില്‍ വി ആര്‍.കൃഷ്ണനാണ്(73) കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരിക്കെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ വെച്ച് മരിച്ചത്. രണ്ടുദിവസം മുൻപ് എടക്കഴിയൂര്‍ കാജാസെന്‍െററില്‍നിന്നും വീട്ടിലേക്ക് നടന്നുവരുന്നതിടയിലാണ് കടന്നല്ലിന്‍െറ കുത്തേറ്റത്. ഉടൻ തന്നെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവർത്തകർ ഹയാത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശവസംസ്ക്കാരചടങ്ങ് നാളെ രാവിലെ 9.മണിക്ക് പഞ്ചവടി ബീച്ചിലുളള ശാന്തി തീരം ശ്മശാനത്തില്‍. മക്കള്‍: ബിനീഷ്(ഓട്ടോ ഡ്രൈവര്‍) മരുമകള്‍:...

Read More

ചാവക്കാടിന്റെ കൈപുണ്ണ്യത്തിന് അറബിനാടിന്റെ പാചകറാണിപ്പട്ടം

അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടന്ന ഇമാറാത്തി വിഭവങ്ങളുണ്ടാക്കുന്ന മത്സരത്തിൽ സ്വദേശികളെ പിന്തള്ളി മലയാളി വീട്ടമ്മക്ക് ഒന്നാം സ്ഥാനം. മണത്തല അയ്നിപ്പുള്ളി ചിങ്ങനാത്ത്‌ സെയ്തു മുഹമ്മദ് മകൻ ദുബായിൽ ജോലിയുള്ള റാഷിദിന്റെ ഭാര്യ ബീഗം ഷാഹിനയാണ് ഈ സുവർണ്ണനേട്ടം കൈവരിച്ചത്. രണ്ടു ലക്ഷത്തോളം രൂപയും ഫലകവും ആണ് സമ്മാനമായി ലഭിച്ചത്. മാത്രമല്ല, അടുത്ത വർഷത്തെ മത്സരത്തിൽ യുഎയിലെ തന്നെ ആദ്യ രാജ്യാന്തര ഷെഫായ മുസാബെ അൽ കാബിക്കും മറ്റു രാജ്യാന്തര ഷെഫുമാർക്കും ഒപ്പം വിധികർത്താക്കളിൽ ഒരാളാവാനുള്ള അവസരവുമാണ് ഈ വിജയത്തോടെ കൈവന്നിരിക്കുന്നത്. ഇമറാത്തി വിഭവമായ മജ്‌ബൂസ് പാചകം ചെയ്യാൻ ആയിരുന്നു ആദ്യ റൗണ്ടിൽ. സ്വദേശിയെയും ഇറ്റലിക്കാരിയേയും പിന്നിലാക്കി അടുത്ത റൗണ്ടിലേക്ക്. തുടർന്നു ഫ്യൂഷൻ വിഭാഗത്തിൽ ഇമറാത്തി ചിക്കൻ കറിയായ സലോണക്കൊപ്പം നമ്മുടെ തേങ്ങാപ്പാലും മുളകുടച്ചതും ചേർത്ത ഒരു വിഭവം. ഫൈനലിലെ സർപ്രൈസ് റൗണ്ടിൽ നെയ്മീൻ കൊണ്ട് മറ്റൊരു വിഭവം കൂടെ ഉണ്ടാക്കിയതോടെ വിജയം രുചിച്ചു. ഏഷ്യാനെറ്റ്, കൈരളി, വനിത...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2020
S M T W T F S
 1234
567891011
12131415161718
19202122232425
262728293031