Select Page

Day: January 15, 2020

കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ- മഹാരാഷ്ട്ര ദമ്പതികളാണ് പിടിയിലായത്

അണ്ടത്തോട് : ഒരുലക്ഷത്തി പതിനാറായിരം രൂപയുടെ കള്ളനോട്ടുമായി മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികൾ പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. മാഹാരാഷ്ട്ര നാഗപ്പൂർ സ്വദേശികളായ അക്ഷയ് ശർമ (38), ഭാര്യ ജോനാ ആൻഡ്രൂസ് (28) എന്നിവരാണ് പിടിയിലായത്. അവണ്ടിത്തറയിലെ ടെക്സ്റ്റൈൽസിൽ നിന്നും തുണിത്തരങ്ങൾ വാങ്ങിയതിനു വിലയായി നൽകിയ 2000 രൂപയുടെ നോട്ടിൽ സംശയം തോന്നി കടയുടമ പോലീസിൽ വിവരം നൽകുകയായിരുന്നു. തുടർന്ന് ഇവർ സഞ്ചരിച്ച കാർ പെരുമ്പടപ്പ് പോലീസ് പിടികൂടുകയും പരിശോധനയിൽ ഒരുലക്ഷത്തി പതിനാറായിരം രൂപയുടെ കള്ളനോട്ടും നോട്ട് അടിക്കാൻ ഉപയോഗിച്ച ഒരു പ്രിന്ററും ലാപ്ടോപ്പും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പരിശോധനകൾക്ക് എസ് ഐ സുരേഷ്, അഡീഷണൽ എസ് ഐ മാരായ പ്രദീപ്, സുനിൽ, സി പി ഒ സുധീർ തുടങ്ങിയവർ നേതൃത്വം...

Read More

സി എ എ പ്രതിഷേധ മാർച്ച് – ഖതീബുമാരുൾപ്പെടെ നിരവധി പേർക്കെതിരെ ചാവക്കാടും കേസ്

ചാവക്കാട് : മഹല്ല് കോർഡിനേഷൻ കമ്മിറ്റി യുടെ ബാനറിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ മണത്തല മഹല്ല് കമ്മിറ്റയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തതായി വെളിപ്പെടുത്തൽ. മണത്തല മഹല്ല് ഖത്തീബ് കമറുദ്ധീൻ ബാദ്ഷ തങ്ങൾ, മുതുവട്ടൂർ ഖത്തീബ് സുലൈമാൻ അസ്ഹരി, കോണ്ഗ്രസ് നേതാവ് ഫിറോസ് പി തൈപ്പറമ്പിൽ, സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കുംപുറം, കെ വി അലിക്കുട്ടി, മുനീർ ഹിപ്പീസ് തുടങ്ങി മുപ്പതോളം പേർക്കെതിരെയാണ് ചാവക്കാട് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതിഷേധം സംഘടിപ്പിച്ചതിനല്ല ഗതാഗത തടസ്സം വരുത്തിയതിനാണ് കേസുടുത്തിട്ടുള്ളതെന്നു പോലീസ് വ്യക്തമാക്കി. ഡിസംബർ പതിനാലിനാണ് വിവിധ മഹല്ലുകളുടെ കൂട്ടായ്മയിൽ മണത്തലയിൽ നിന്നും ചാവക്കാട്ടേക്ക് കൂറ്റൻ റാലി...

Read More

ലൈഫ് മിഷൻ കുടുംബസംഗമം – നഗരസഭയെ അഭിനന്ദിച്ച് കെ വി അബ്ദുൾഖാദർ എംഎൽഎ 

ചാവക്കാട് : ലൈഫ് മിഷൻ മുഖേന ഭവന നിർമ്മാണം പൂർത്തീകരിച്ച 444 ഗുണഭോക്താക്കൾക്ക് ജീവനോപാധികൾ ലഭ്യമാക്കുന്നതിന് വേണ്ടി ചാവക്കാട് നഗരസഭ കുടുംബസംഗമവും അദാലത്തും നടത്തി. തിരുവത്ര ടി. എം മഹൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കെ. വി. അബ്ദുൾഖാദർ എംഎൽഎ നിർവഹിച്ചു. അതോടൊപ്പം കുടുംബ സംഗമത്തിനെത്തിയ 444 കുടുംബങ്ങൾക്കും നഗരസഭ സമ്മാനങ്ങൾ നൽകിയതിനെ എംഎൽഎ അഭിനന്ദിച്ചു. നഗരസഭയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം 920 കുടുംബങ്ങൾക്കാണ് ഭവന നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. അതിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച് താമസമാക്കിയ 444 ഗുണഭോക്താക്കളുടെ കുടുംബസംഗമമാണ് നടന്നത്. ജീവനോപാധികൾ നേടുന്നതിനായി കുടുംബ സംഗമത്തിനും അദാലത്തിനെത്തിയ ഗുണഭോക്താക്കൾക്ക് നഗരസഭ സമ്മാനം നൽകിയത് കൗതുകമായി. ഏറ്റവും വേഗത്തിൽ ഭവന നിർമ്മാണം പൂർത്തിയാക്കിയ കുടുംബങ്ങൾക്ക് മുൻപും നഗരസഭ സമ്മാനങ്ങൾ നൽകി അനുമോദിച്ചിരുന്നു. ഉയർന്ന ജീവിത സൗകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയാണ് ലൈഫ് മിഷൻ. വീടിനൊപ്പം ഗുണഭോക്താക്കളുടെ ജീവിതോപാധികളിലേക്ക് കൂടി വഴി തുറന്ന്...

Read More

മണത്തല ചന്ദനക്കുടം നേർച്ച 2020 കൊടിയേറി-നേർച്ച 28, 29 തിയ്യതികളിൽ

ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചക്ക് കൊടിയേറി. നേർച്ചയുടെ വരവറിയിച്ച് മുട്ടുംവിളി ആരംഭിച്ചു. ഇന്ന് രാവിലെ ജാറത്തിൽ നടന്ന കൂട്ട സിയാറത്തിനു ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി എസ് ഷാഹു, സെക്രട്ടറി എ വി അഷറഫ്, വൈസ് പ്രസിഡണ്ടുമാരായ എൻ കെ സുധീർ, ടി പി കുഞ്ഞിമുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ കെ സി നിഷാദ്, കെ വി അലിക്കുട്ടി എന്നിവർ ചേർന്നാണ് കൊടിയുയർത്തിയത്. ജനുവരി 28, 29 തിയ്യതികളിലാണ് നേർച്ചയുടെ പ്രധാന ആഘോഷങ്ങൾ നടക്കുക.  സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന  ഹൈദ്രോസ്കുട്ടി മൂപ്പരുടെ രക്തസാക്ഷിത്വത്തിന്റെ 232 മത് ആണ്ട് സ്മരണയാണ് നേർച്ചയാഘോഷത്തിലൂടെ പുതുക്കുന്നത്. പാലക്കാട് സദരിയ്യ മുട്ടുംവിളി സംഘം ഇനി പതിനഞ്ചു നാൾ  ചാവക്കാട്,  തിരുവത്ര,  ബ്ലാങ്ങാട്,  ഒരുമനയൂർ മേഖലകളിൽ നേർചയുടെ വരവറിയിച്ച് മുട്ടി വിളിക്കും.  കൊടികയറ്റ ശേഷം ചക്കര കഞ്ഞി വിതരണം നടന്നു. ഖത്തീബ് കമറുദ്ദിൻ ബാദുഷ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ഇന്ന് വൈകുന്നേരം ഏഴുമണിക്ക്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2020
S M T W T F S
 1234
567891011
12131415161718
19202122232425
262728293031