Select Page

Day: June 9, 2020

വടക്കേകാട് പഞ്ചായത്ത് ഹോട്ട് സ്പോട്ട് : 30 ആരോഗ്യപ്രവർത്തകരുടെ സ്രവങ്ങൾ പരിശോധനക്ക് അയച്ചു

വടക്കേകാട് : വടക്കേകാട് പഞ്ചായത്ത് ഹോട്ട് സ്പോട്ടാക്കി പ്രഖ്യാപിച്ചു. വടക്കേകാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ആശുപത്രി ജീവനക്കാ‍രും ആരോഗ്യ പ്രവർത്തകരുമായ 30 പേരുടെ ശ്രവങ്ങൾ പരിശോധനക്ക് അയച്ചു. ആശുപത്രി ജീവനക്കാരും ആരോഗ്യപ്രവർത്തകരും ക്വാറന്റയിൻ ആയത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായിട്ടുണ്ട്. ആശുപത്രി അടച്ച സാഹചര്യത്തിൽ മറ്റുസ്ഥലങ്ങളിൽ ജീവനക്കാരെ എത്തിച്ച് പ്രവർത്തനങ്ങൾ മുനോട്ട് കൊണ്ട് പോകാൻ ആലോചിക്കുന്നതായി ആരോഗ്യവകുപ്പ്...

Read More

പ്രകൃതിവിരുദ്ധ പീഡനം – യുവാവ് അറസ്റ്റിൽ

ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. പുന്ന കാഴുങ്ക വീട്ടില്‍ രാഹുലി(ലാലു 23)നെയാണ് പോക്‌സോ വകുപ്പ് ചുമത്തി എസ്.എച്ച്.ഒ. അനില്‍കുമാര്‍ ടി.മേപ്പിള്ളിയുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. എസ്.ഐ.മാരായ കെ.പി.ആനന്ദ്, യു.കെ. ഷാജഹാന്‍, എ.എസ്.ഐ. സുനു, സി.പി.ഒ.മാരായ മിഥുന്‍, സുശീല എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്...

Read More

പാലപ്പെട്ടി കാപ്പിരിക്കാട് കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽപ്പെട്ടു

പാലപ്പെട്ടി : കാപ്പിരിക്കാട് കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽപ്പെട്ടു പാലപ്പെട്ടി ഐസ് പ്ലാൻ്റിനു സമീപം താമസിക്കുന്ന ചിന്നാലി മുഹമ്മദ് എന്നവരുടെ ചെറുമകൻ ഫാസിൽ, കല്ലുങ്ങൽ ലത്തീഫ് മകൻ സിയാൻ(16) എന്നിവരാണ് കടലിൽ കുളിക്കാനിറങ്ങി തിരയിൽ അകപ്പെട്ടത്. ഇരുവരെയും നാട്ടുകാരും, മത്സ്യതൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. വെളിയംകോട് ലൈഫ് ലൈൻ, എടക്കഴിയൂർ ലൈഫ് കെയർ എന്നീ ആംബുലൻസ് പ്രവർത്തകർ രണ്ടു പേരെയും പൊന്നാനി താലൂക്കാശുപത്രിയിൽ...

Read More

കോവിഡ്‌ : കടപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

ഒരുമനയൂർ : കോവിഡ് മൂലം കടപ്പുറം  സ്വദേശി മസ്കത്തിൽ മരിച്ചു. ആറങ്ങാടി   തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ (59) ആണ് മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ച മുമ്പാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗൾഫാർ കമ്പനിയിൽ ജീവനക്കാരനായ ഇദ്ദേഹം പത്തുവർഷത്തിലധികമായി...

Read More

വടക്കേകാട് ഉൾപ്പെടെ ജില്ലയിൽ ആറു പഞ്ചായത്തുകളിൽ നിരോധനാജ്ഞ

ചാവക്കാട് : വടക്കേകാട് പഞ്ചായത്ത് ഉൾപ്പെടെ തൃശ്ശൂർ ജില്ലയിൽ 6 പഞ്ചായത്തുകൾ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നും, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിനാലും വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, പൊറത്തുശ്ശേരി, തൃക്കൂർ എന്നീ പഞ്ചായത്തുകളാണ് കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. അതും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണിവരെ മാത്രം. വീടുകളിൽ കയറിയുള്ള വില്പനയും, ജോലികൾ ചെയ്യാൻ പുറമെ നിന്നും ആളെ വിളിക്കുന്നതും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2020
S M T W T F S
 123456
78910111213
14151617181920
21222324252627
282930