Header

ഷെല്ലാക്രമണം – എടക്കഴിയൂര്‍ സ്വദേശി യമനില്‍ മരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

obituary pulikkal kamarudeenചാവക്കാട് : എടക്കഴിയൂര്‍ സ്വദേശി യമനില്‍ വെച്ച് മരിച്ചു. എടക്കഴിയൂര്‍ കിറാമന്‍ കുന്നു പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പുളിക്കൽ അബ്‌ദുൾ റഹിമാൻ ഹാജിയുടെ മകൻ കമറുധീന്‍ (55)ആണ് മരിച്ചത്. യമനിലെ ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ പോരാട്ടത്തിനിടയിൽ ഹൂതി ആക്രമണത്തിലാണ് യു എ ഇ നേവിയില്‍ ജോലിചെയ്യുന്ന കമറുധീന്‍ കൊല്ലപ്പെട്ടത്. മുപ്പത് വര്‍ഷമായി യു എ ഇ യി പ്രതിരോധ വിഭാഗത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. ജോലിയുടെ ഭാഗമായാണ് യമാനിലെക്ക് പോയത്. ഹൂതി ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് സംഭവം.
ഖലീഫ സൈഫ് സായിദ് അൽ ഖത്രി, അലി മുഹമ്മദ് റാഷിദ് അൽ ഹസനി, ഖാമിസ് അബൂള്ള ഖാമിസ് അൽ സയൂദി, ഒബൈദ് ഹംദാൻ സായിദ് അൽ അബ്ദൗലി എന്നിവരാണ് മരിച്ച യു.ഇ.എ നാവിക സേന ഉദ്യോഗസ്ഥർ.
ഖബറടക്കം യമനില്‍ നടക്കും. ഭാര്യ : സീനത്ത്. മക്കള്‍ : സുമി, അമീന. മരുമകൻ. ഷംഷീദ്. സഹോദരങ്ങൾ. മൊയ്‌ദുട്ടി, ശംസുദ്ധീൻ, ജലീൽ, നസീർ, ഫാത്തിമ, മൈമൂന.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.