ചാവക്കാട് : കോട്ടപ്പടി  ചേമ്പാല കുളങ്ങര ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നെള്ളിപ്പിൽ  ആന ഇടഞ്ഞു പരിക്കേറ്റ ഒരാൾ കൂടെ മരിച്ചു.  പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശി മുരുകൻ( ഗംഗാധരൻ )ആണ് മരണത്തിനു കീഴടങ്ങിയത്. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി.   ആനയുടെ ചവിട്ടേറ്റ   കണ്ണൂർ സ്വദേശി ബാബു തത്ക്ഷണം മരിച്ചിരുന്നു.   എഴുന്നള്ളിപ്പിനിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് ആന വിരണ്ടോടുകയായിരുന്നു.
തെച്ചിക്കോട് രാമചന്ദ്രൻ എന്നആനയാണ് ഇടഞ്ഞത്.

കോട്ടപ്പടിയിൽ ആന ഇടഞ്ഞു – ഒരാൾ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്ക്