പാവറട്ടി: എളവള്ളി ചേലൂർകുന്ന് അയ്യപ്പ മഹാദേവ ക്ഷേത്രത്തിന് സമീപം തീപിടുത്തം. ഏഴ് ഏക്കറോളം  കത്തിനശിച്ചു. 50 ലധികം തെങ്ങുകളും നാല്‍പതോളം വാഴകളും കത്തിനശിച്ചു. കുന്നിൻ ചരിവിലെ പുല്ലിനാണ് ആദ്യം തീ പിടിച്ചത്. പിന്നീട് പടർന്ന് വ്യാപിക്കുകയായിരുന്നു. ഗുരുവായൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പഞ്ചയത്ത് അംഗം സനൽകുന്നത്തുള്ളിയുടെ നേതൃത്വത്തില്‍ നാട്ടക്കാരും ചേർന്ന് തീ അണച്ചു. അടിവാരത്തിലുള്ള വീടുകളിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.