mehandi banner desktop
Chavakkad online

ബ്ലാങ്ങാട് ബീച്ചിൽ അഞ്ചു യുവാക്കൾ തിരയിൽ പെട്ടു – ഒരാളുടെ മൃതദേഹം ലഭിച്ചു മറ്റൊരാൾ രക്ഷപെട്ടു മൂന്നുപേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

fairy tale

ബ്ലാങ്ങാട് : ബ്ലാങ്ങാട് കോളനിപ്പടി ബീച്ചിൽ അഞ്ചു യുവാക്കൾ തിരയിൽ പെട്ടു. ഒരാളുടെ മൃതദേഹം ലഭിച്ചു മറ്റൊരാൾ രക്ഷപെട്ടു. മൂന്നുപേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.
നാട്ടുകാരായ യുവാക്കൾ ഇന്ന് രാവിലെ ഫുട്ബോൾ കളിക്കാൻ എത്തിയതാണെന്നു പറയുന്നു. കടലിൽ പോയ പന്തെടുക്കാനുള്ള ശ്രമത്തിലാണ് തിരയിൽപെട്ടതെന്നാണ് വിവരം.
കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന വള്ളക്കാർക്കാണ് മൃതദേഹം ലഭിച്ചത്. മറ്റൊരാളെ രക്ഷപ്പെടിത്തിയതും വള്ളക്കാർതന്നെയാണ്.

planet fashion

Comments are closed.