Posted on: 24 September 2014 വടക്കേകാട്: മണികണ്ഠേശ്വരം തെക്കേകാട് സെന്ററില്‍ ചെങ്ങശേരി
കബീറിന്റെ ആളില്ലാത്ത വീട്ടില്‍നിന്നും 14000 രൂപയും വീട്ടുപകരണങ്ങളും കവര്‍ന്നു.
വീടിന്റെ അടുക്കളവാതിലിന്റെ ഓടാമ്പല്‍ മുറിച്ചാണ് അകത്ത് കടന്നിട്ടുള്ളത്.
മൂന്ന് അലമാരകള്‍ കുത്തിപൊളിച്ച് സാധനങ്ങളെല്ലാം വാരി പുറത്തിട്ട നിലയിലാണ്.
വീട്ടിലെ കത്തി, മടവാള് എന്നിവ ഉപയോഗിച്ചാണ് അലമാരകള്‍ പൊളിച്ചിട്ടുള്ളത്.
സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടാകുമെന്ന് കരുതി അലമാരക്കുള്ളിലെ ലോക്കര്‍ വരെ
പൊളിച്ചിട്ടുണ്ട്. കബീറിന്റെ ഭാര്യ ഷംസീനയും രണ്ട് കുട്ടികളും ഞായറാഴ്ച
ബന്ധുവീട്ടില്‍ വിവാഹത്തിനു പോയതായിയരുന്നു. തിങ്കളാഴ്ച രാത്രി എത്തിയപ്പോഴാണ്
മോഷണ വിവരം അറിയുന്നത്. വടക്കേകാട് പൊലീസ് അന്വേഷണം തുടങ്ങി. |