ചാവക്കാട്: എടക്കഴിയൂര്‍ വില്ലേജ് ഫീസിനു സമീപം അനധികൃതമായി ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നത് വീട് നിര്‍മ്മിക്കാന്‍ നല്‍കിയ അനുവാദത്തിന്റെ മറവിലാണെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ താലൂക്ക് അഡീഷണല്‍ താഹസില്‍ദാര്‍ ബി.ജയശ്രീ അറിയിച്ചു.
എടക്കഴിയൂര്‍ വില്ളേജ് ഓഫീസിനു വടക്കു ഭാഗത്ത് പാടം നികത്തി അനധികൃതമായി നിര്‍മ്മിക്കുന്ന ക്വോര്‍ട്ടേ്സിനെ സംബിന്ധിച്ച വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി എന്‍.സി.പി പ്രതിനിധി എം.കെ ഷംസുദ്ധീന്‍ അവതരിപ്പിച്ച പരാതിയോട് പ്രതികരിക്കുകയായിരുന്നു അവര്‍. അനധികൃതമായി പാടം നികത്തി വീട് നിര്‍മ്മക്കാന്‍ അനുവാദം നല്‍കിയത് പുന്നയൂര്‍ പഞ്ചായത്താണെന്നും ഇത് സംബന്ധിച്ച് വന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അഡീഷണല്‍ താഹസില്‍ദാര്‍ വ്യക്തമാക്കി.

വില്ലേജാപ്പീസറുടെ മൂക്കിനു താഴെ പാടം നികത്തി അനധികൃത കോര്‍ട്ടേസ് നിര്‍മ്മാണം