ചാവക്കാട്: വനിതകള്‍ക്കായി നടപ്പിലാക്കുന്ന  യോഗ പരിശീലനം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ അറിയിച്ചു. എല്ലാ ആഴ്ച്ചയിലും തിങ്കള്‍, ബുധന്‍, വെളളി എന്നീ മൂന്ന് ദിവസങ്ങളിൽ   പകൽ 1, 4, 5 എന്നീ സമയങ്ങളിലായാണ് പരിശീലനം നൽകുന്നത്. യോഗ പരിശീലനത്തിനാവശ്യമായ വസ്ത്രം, വിരി എന്നിവ നഗരസഭ സൗജന്യമായി നൽകും.