ചാവക്കാട്‌: ദേശീയപാത വികസനത്തിന്റെ പേരില്‍ ജനവിരുദ്ദ നയങ്ങള്‍ പ്രഖ്യാപിച്ച്  ജനകീയ സര്‍ക്കാര്‍ ജനവിരുദ്ദ സര്‍ക്കാരായി മാറരുതെന്നു ദേശീയപാത ആക്ഷന്‍ കൌണ്‍സില്‍ സംസ്ഥാന ചെയര്മാന്‍ ഇ.വി.മുഹമ്മദലി പ്രസ്താവിച്ചു. ജനങ്ങളുടെ സംരക്ഷകരാകേണ്ട ഇടതു സര്‍ക്കാര്‍ ജനങ്ങളെ അന്യായമായി കുടിയിറക്കുന്ന 45 മീറ്റര്‍ പദ്ദതിക്ക്‌ കൂട്ട്‌ നില്‍ക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോയാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. ഉത്തര മേഘല ചെയര്‍മ്മാന്‍ വി സിദ്ദീക്‌ ഹാജി അദ്യക്ഷത വഹിച്ചു. ഉസ്മാന്‍ എം.പി, വി.മായിന്‍ കുട്ടി, നസീം പുന്നയൂര്‍‍, എം.പി ഇക്ബാല്‍ മസ്റ്റര്‍, ബാബു വാകയില്‍, ഉമ്മര്‍ ഇ.എസ്, സി.ഷറഫുദ്ദീന്‍, പി.കെ.നൂറുധീന്‍ ഹാജി, റ്റി.കെ മുഹമ്മദാലി ഹാജി എന്നിവര്‍ സംസാരിച്ചു