ചാവക്കാട്‌: കന്നുകാലി കശാപ്പ് നിരോധനത്തിലൂടെ നരേന്ദ്ര മോദി സർക്കാർ രാജ്യത്ത്‌ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ്സ്‌ കമ്മറ്റി പ്രകടനവൂം, പ്രതിഷേധ സദസും സംഘടിപ്പിച്ചു.
ചാവക്കാട്‌ നഗരസഭ ഓഫീസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സെൻററിൽ സമാപിച്ചു. തുടർന്ന്‌ നടന്ന പ്രതിഷേധ സംഗമം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.യതീന്ദ്രദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്‌ കെ.വി.ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. കെ.നവാസ്‌, കെ.എച്ച്‌. ഷാഹുല്‍ ഹമീദ്‌, കെ.എസ് ബാബുരാജ്‌, ടി.പി.ബദറുദ്ദീന്‍, ഫിറോസ്‌ പി തൈപറമ്പില്‍, ടി.എച്ച്‌.റഹീം, ആർ.കെ. നൗഷാദ്‌ എന്നിവർ സംസാരിച്ചു.
കെ.എം. ഷിഹാബ്‌, എ.എസ്. സറൂഖ്‌, മുഹമ്മദ്‌ ഫായിസ്‌, കെ.ബി. വിജു, എ.പി. ഷഹീർ, ഹാരിദ്‌ കോട്ടപുറത്ത്‌, പി.കെ. ഷക്കീർ പുന്ന, ആർ.വി.അബ്‌ദുല്‍ ജബ്ബാർ, എ.എസ് സന്ദീപ്‌, റിഷി ലാസർ, കെ.വി. യൂസഫലി, ഷക്കീർ മുട്ടില്‍, ഹംസു തിരുവത്ര, കെ.വി. ലാജുദ്ദീന്‍, സിബില്‍ ദാസ്‌ എന്നിവർ പ്രകടനത്തിന്‌ നേതൃത്വം നൽകി.
ചാവക്കാട്: ബീഫ് നിരോധനത്തിനെതിരെ പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേത്രത്തിൽ നഗരത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. വി.എ മനാഫ് എടക്കഴിയൂർ ഉൽഘാടനം ചെയ്തു. വി കെ അഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. പി എം മുജീബ്, ഹുസൈൻ അകലാട്, പി.കെ ഹരിദാസ് കമറുദ്ധീൻ, തിരുവത്ര ഷാഫി, ആർ വി.അലി എന്നിവർ സംസാരിച്ചു.
കടപ്പുറം: രാജ്യത്ത്‌ കന്നുകാലികളെ കശാപ്പു ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ച കേന്ദ്രസർക്കാരിനെതിരെ മുസ്‌ലിം യൂത്ത്‌ ലീഗ്‌ കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

യൂത്ത്‌ ലീഗ്‌ നേതാക്കളായ വി.എം മനാഫ്‌, നൗഷാദ്‌ തെരുവത്ത്‌, സുഹൈല്‍ തങ്ങള്‍, ടി.ആർ ഇബ്രാഹിം, പി.എ അഷ്‌ഖറലി, കെ.എം താജുദ്ധീന്‍, പി.എ അന്‍വർ എന്നിവർ നേതൃത്വം നല്‍കി.