ഗുരുവായൂര്‍: ബസ്സ് യാത്രികരായ വിദ്യാര്‍ത്ഥികള്‍ക്കെതിരായി ബസ്സ് സ്റ്റാന്റുകളിലും സ്റ്റോപുകളും കേന്ദ്രീകരിച്ച് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായി ശക്തമായ നപടി സ്വീകരിക്കണമെന്ന്   എസ്എഫ്‌ഐ  ചാവക്കാട് ഏരിയാ സമ്മേളനം  ആവശ്യപ്പെട്ടു. എസ് എഫ് ഐ വയനാട് ജില്ലാ  സെക്രട്ടറി എം എസ് സെബിന്‍  ഉദ്ഘാടനം ചെയ്തു. ഏരിയാ  പ്രസിഡന്റ് മഷ്ഹൂര്‍ഖാന്‍   അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എസ് റോസല്‍ രാജ്  സംഘടനാ റിപ്പോര്‍ട്ടും ബ്ലോക്ക് സെക്രട്ടറി ഹസ്സന്‍ മുബാറക്ക്  പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ സച്ചിന്‍, പി കെ ഈഹാബ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ എസ് ശ്രീജിത്ത്(പ്രസിഡന്റ്), ടി ബി പ്രിയങ്ക, എം എസ് സൂരജ്(വൈസ് പ്രസിഡന്റ്), ഹസ്സന്‍ മുബാറക്ക്(സെക്രട്ടറി), കെ യു ജാബിര്‍, വിശാല്‍ ഗോപാലകൃഷ്ണന്‍(ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.