ഗുരുവായൂര്‍ : സ്വാതന്ത്രസമരസേനാനിയും പ്രമുഖ ഗാന്ധിയനും സര്‍വ്വോദയ നേതാവുമായിരുന്ന തിരുവത്ര ദാമോദര്‍ജിയുടെ സ്മരണക്കായി കേരള മഹാത്മജി സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ തിരുവത്ര ദാമോദര്‍ജി  സ്മാരക പുരസ്‌കാരം പി രാമചന്ദ്രന്‍ നായര്‍ക്ക് സമ്മാനിച്ചു. ഗുരുവായൂര്‍ നഗരസഭ വായനശാല ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിച്ചു. 10001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. തിരുവത്ര ദാമോദര്‍ജി സ്മൃതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തവൂര്‍ സുകുമാരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി സി.ഹരിദാസ്, കേരള മദ്യ നിരോധന സമിതി ജനറല്‍ സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍ പിള്ള, സജീവന്‍ നമ്പിയത്ത്, അഡ്വ. എ. വേലായുധന്‍, രമണന്‍ ബാബു, എ.എ അനസ് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ഹിന്ദി പ്രചാരണത്തിന് നേതൃത്വം നല്‍കിയ ദാമോദര്‍ജിയുടെ സ്മരണക്കായി ഹിന്ദിയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും പുരസ്‌കാരം നല്‍കി. മലപ്പുറം ജില്ല ജഡ്ജ് കെ രമേശ് പുരസ്‌കാരങ്ങള്‍ നല്‍കി.